Film News

എന്റെ സിനിമയ്ക്ക് പോലും ഇതുപോലൊരു പോസ്റ്റ് ചെയ്യില്ല, ഫെല്ലിനിയുടെ കുറിപ്പ് ; കുഞ്ചാക്കോ ബോബനും നയന്‍താരക്കുമൊപ്പം 'നിഴൽ' തീയറ്ററുകളിൽ

കുഞ്ചാക്കോ ബോബനും തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന നിഴൽ തീയറ്ററുകളിൽ . ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം അപ്പു എന്‍ ഭട്ടതിരിയാണ് സംവിധാനം ചെയ്തത്. നിഴൽ സിനിമയിലേക്കുള്ള യാത്ര തന്നെ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കഥയാണെന്ന് സിനിമയുടെ സഹ നിർമ്മാതാവ് ഫെല്ലിനി ടി പി പറഞ്ഞു. സംവിധായകൻ അപ്പു എൻ ഭട്ടതിരിയേയും തിരക്കഥാകൃത്ത് എസ് സഞ്ജീവിനെയും അദ്ദേഹം അഭിനന്ദിച്ചു. നമ്മുടെ സ്വപ്നം യാഥാർഥ്യമാകുന്ന ദിവസമാണിതെന്നും സിനിമ തീയറ്ററിൽ തന്നെ കാണണമെന്നും ഫെല്ലിനി പറഞ്ഞു. ടോവിനോ തോമസ് നായകനായ തീവണ്ടി സിനിമയുടെ സംവിധായകനാണ് ഫെല്ലിനി.

നിഴൽ സിനിമയെക്കുറിച്ച് ടി പി ഫെല്ലിനി

എന്റെ സിനിമയ്ക്ക് പോലും ഞാൻ ഇതുപോലൊരു പോസ്റ്റ് എഴുതിയിട്ടില്ല. നിഴൽ സിനിമയിലേക്കുള്ള യാത്ര തന്നെ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കഥയാണ്. ഒരു ദിവസം നമുക്ക് ആ കഥയും എഴുതാം. ഇപ്പോൾ രണ്ട് പേരെക്കുറിച്ചാണ് എനിയ്ക്ക് സംസാരിക്കാനുള്ളത്.

അപ്പു ഭട്ടതിരി, എന്റെ ഇളയ സഹാദരനോ അതോ അടുത്ത സുഹൃത്തോ, എങ്ങനെയാണ് നിന്നെ കാണേണ്ടതെന്ന് എനിക്കറിയില്ല. നീ എന്റെ ജീവിതത്തിലെ ഒരു വിശിഷ്ട വ്യക്തിയായിരിക്കും. ചലച്ചിത്രസ്നേഹിയിൽ നിന്നും സംവിധായകനിലേക്കുള്ള നിന്റെ വളർച്ചയെക്കുറിച്ച് എനിയ്ക്കറിയാം. സിനിമകളെക്കുറിച്ചുള്ള നിന്റെ അറിവ് എന്നെ എപ്പോഴും പ്രചോദിപ്പിച്ചിരുന്നു. നിനയ്ക്കായുള്ള വേദി തയ്യാറായിരിക്കുന്നു. നിന്റെ ആദ്യത്തെ സിനിമ നിർമ്മിക്കണമെന്ന് എനിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം എനിക്ക് നിന്നെ വിശ്വാസമാണ്. ഇപ്പോൾ ആ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു.

സഞ്ജീവ് ചേട്ടാ , നിങ്ങളുടെ ഭാവന സ്‌ക്രീനിൽ കാണുന്ന നിമിഷത്തിനായി എനിക്ക് കാത്തിരിക്കുവാൻ വയ്യ. നിങ്ങൾ എനിയ്ക്ക് മൂത്ത സഹോദരന് തുല്യമാണ്. എന്റെ മെന്ററും നല്ല സുഹൃത്തുമാണ്. നമ്മുടെ സിനിമയുടെ റിലീസ് സമയത്ത് എനിക്ക് സ്ഥലത്തുണ്ടാവാൻ സാധിച്ചില്ല. എങ്കിലും ആ നിമിഷത്ത്ക്കുറിച്ച്‌ ആലോചിച്ച് നമുക്ക് നമ്മുടെ സിനിമ ആഘോഷിക്കാം.

ഗിനീഷ് ജോസ്..ഇത് നമ്മുടെ സ്വപ്‍നം യാഥാർഥ്യമാകുന്നു ദിവസമാണ്. ഞങ്ങളുടെ യാത്രയുടെ ആരംഭം മാത്രമാണ്.

നിഴൽ തീയറ്ററിൽ കാണുക.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT