Film News

കെഎസ്എഫ്ഡിസി അവതരിപ്പിക്കുന്ന നാലാമത് ചിത്രം ; ഇന്ദുലക്ഷ്മിയുടെ നിള ട്രെയ്ലർ

കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാ​ഗമായി കെഎസ്എഫ്ഡിസി നിർമിക്കുന്ന നാലാമത് ചിത്രം നിളയുടെ ട്രെയ്ലർ പുറത്തിറങ്ങി. നവാഗതയായ ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ശാന്തി കൃഷ്ണ പ്രധാന വേഷത്തിലെത്തുന്നു. വിനീത്, അനന്യ, മാമുക്കോയ, മധുപാൽ, മിനി ഐ.ജി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഓഗസ്റ്റ് 04 ന് തിയറ്ററുകളിലെത്തും.

അതിജീവനത്തിൻ്റെയും സ്ത്രീകൾ തമ്മിലുള്ള ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് നിളയിൽ അവതരിപ്പിച്ചിരിക്കുന്നത്. വിഭിന്നമായ പശ്ചാത്തലത്തിൽ നിന്നുള്ള രണ്ട് സ്ത്രീകൾ യാദിർശ്ചികമായി പരസ്പരമറിയുന്നതും പിന്നീട് അവർക്കിടയിൽ രൂപപ്പെടുന്ന കെട്ടുറപ്പുള്ള സൗഹൃദത്തിൻ്റെയും ഉടയാത്ത പരസ്പരവിശ്വാസത്തിൻ്റെയും ശക്തമായ ആവിഷ്കരണമാണ് ചിത്രം.

രാകേഷ് ധരൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സം​ഗീത സംവിധാനം ബിജിബാലാണ്. സന്ദീപ് കുറിശ്ശേരിയാണ് ശബ്ദരൂപകല്പന ചെയ്യുന്നത്. ശങ്കർദാസ് വി.സി ശബ്ദമിശ്രണം നിർവഹിക്കുന്നു. അപ്പു എൻ ഭട്ടതിരി, ഷൈജാസ് കെ.എം എന്നിവർ ചിത്രസംയോജനം നിർവഹിച്ച ചിത്രത്തിൽ ഇന്ദു ലക്ഷ്മി എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സൗമ്യ രാമകൃഷ്ണനാണ്. ജിതിൻ ബാബു മണ്ണൂർ കലാസംവിധാനവും, രതീഷ് പുൽപ്പള്ളി ചമയവും, രമ്യ വസ്ത്രാലങ്കാരവും നിർവഹിച്ചു. ചിത്രത്തിൻ്റെ സബ്ടൈറ്റിലുകൾ ചെയ്തിരിക്കുന്നത് വൺ ഇഞ്ച് ബാരിയറും സ്റ്റോറീസ് സോഷ്യലിൻ്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനുമാണ്.

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

SCROLL FOR NEXT