ദീപാവലിയോട് അനുബന്ധിച്ച് കാട്ബറി പുറത്തുവിട്ട പുതിയ പരസ്യം ശ്രദ്ധ നേടുന്നു. സാധാരണ കാട്ബറി പരസ്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്മാണ് പുതിയ പരസ്യം. ബോളിവുഡ് താരം ഷാരൂഖ് ഖാനെ കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ നൂറുകണക്കിന് ലോക്കല്‍ ബിസിനസുകളുടെ ബ്രാന്‍ഡ് അമ്പാസിടറാക്കിയിരിക്കുകയാണ് കാട്ബറി.
കൊവിഡ് വ്യാപനത്താല്‍ പ്രതിസന്ധിയിലായ വലിയ ബിസിനസ് സ്ഥാപനങ്ങളെല്ലാം വീണ്ടും പഴയ രൂപത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ ചെറുകിട വ്യാപാരികളുടെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ് എന്ന വോയിസോവറിലാണ് പരസ്യം തുടങ്ങുന്നത്. 2 മിനിറ്റോളം ധൈര്‍ഘ്യമുള്ള പരസ്യത്തില്‍ പിന്നീട് നിരവധി ചെറുകിട വ്യാപാരികള്‍ അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നുണ്ട്. പിന്നീട് ഷാരൂഖ് ഖാന്‍ ഈ ദീപാവലിയില്‍ എല്ലാവരും വീട്ടിനടുത്തുള്ള ചെറിയ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണമെന്ന് പ്രേക്ഷകരോട് പറയുകയാണ് ചെയ്യുന്നത്.
മെഷീന്‍ ലേണിങ്ങ് ഉപയോഗിച്ച് ഷാരൂഖിന്റെ മുഖവും ശബ്ദവും എങ്ങിനെയാണ് പുനിര്‍മ്മിക്കേണ്ടത് എന്നും പരസ്യത്തില്‍ പറയുന്നു്. ഇതിലൂടെ ചെറുകിട വ്യാപാരികള്‍ക്ക് അവരുടെ ബിസിനസ് ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അമ്പാസിഡറാക്കി പ്രമോട്ട് ചെയ്യാന്‍ സാധിക്കും.
'ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും ഉള്‍ക്കൊള്ളിച്ച് പരസ്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല്. അതിനാല്‍ നിങ്ങള്‍ക്ക് വേണ്ട രീതിയില്‍ ഷാരൂഖ് ഖാനെ വെച്ച് പരസ്യം നിര്‍മ്മിക്കാനുള്ള അവസരമാണ് ഞങ്ങള്‍ തരുന്നത്.' എന്നാണ് പരസ്യത്തില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പരസ്യം വൈറലായി കഴിഞ്ഞു. 50,000 കാഴ്ച്ചക്കാരാണ് പരസ്യത്തിനുള്ളത്. നിരവധി പേര്‍ കമ്പനിയുടെ ഈ പുതിയ സംരംഭത്തെ അഭിനന്ദിച്ചിരിക്കുന്നത്.