Film News

സിനിമ പ്രേമികള്‍ക്ക് സന്തോഷിക്കാം: നെറ്റ്ഫ്ലിക്സ് ഇന്ത്യ സബ്സ്ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുറച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ തങ്ങളുടെ സബ്സ്ക്രിപ്ഷന്‍ നിരക്ക് കുറക്കുന്നു. നിലവില്‍ 199 രൂപക്ക് ലഭിച്ചുകൊണ്ടിരുന്ന സേവനങ്ങള്‍ ഇനി മുതല്‍ 149 രൂപ മുതല്‍ ലഭിച്ചുതുടങ്ങും. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സ്ട്രീമിങ് പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സാണ്. അതുകൊണ്ടുതന്നെ പുതിയ ഉപയോക്താക്കളെ ലഭിക്കാനായുള്ള നീക്കത്തിന്‍റെ ഫലമായാണ് നിരക്കുകളിലെ ഈ മാറ്റം.

199 രൂപയുടെ പ്ലാന്‍ 149 രൂപയാകുമ്പോള്‍ 499 രൂപയുടെ പ്ലാന്‍ ഇനി മുതല്‍ 199 രൂപക്ക് പ്രേക്ഷകര്‍ക്ക് ലഭിക്കും. 649 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 499 രൂപയായും 799 രൂപയുടെ പ്രീമിയം പ്ലാന്‍ 649 രൂപക്കും പ്രേക്ഷകര്‍ക്ക് ലഭ്യമാകും. ഇന്ത്യയില്‍ സ്ട്രീം ചെയ്യുന്ന മറ്റ് പ്രധാന ഓണ്‍ലൈന്‍‌ പ്ലാറ്റ്ഫോമുകളായ ആമസോണ്‍, ഹോട്ട്സ്റ്റാര്‍ തുടങ്ങിയവരുമായി മത്സരിക്കാന്‍ ഒരുങ്ങിത്തന്നെയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍‌ തങ്ങളുടെ നിരക്കുകകള്‍ കുറച്ചത്.

നിരവധി മലയാള സിനിമകളാണ് വരും ദിവസങ്ങളില്‍ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യാനൊരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് ഡിസംബര്‍ 17ന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഡിസംബര്‍ 23ന് സുരേഷ് ഗോപിയുടെ കാവല്‍ റിലീസിനെത്തും. ഡിസംബര്‍ 24ന് ടൊവിനോ തോമസ് നായകനായെത്തുന്ന മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ വേള്‍ഡ് പ്രീമിയറായെത്താന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകരെ സംബന്ധിച്ചെടുത്തോളം ഈ വാര്‍ത്ത സന്തോഷം നല്‍കുന്നതാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT