Film News

പാട്ടില്‍ ബീഫ്, സബ്‌ടൈറ്റില്‍ ബിഡിഎഫ്; നെറ്റ്ഫ്‌ളിക്‌സിന് ആരെയാണ് പേടിയെന്ന് സോഷ്യല്‍ മീഡിയ

ദക്ഷിണേന്ത്യക്ക് വേണ്ടി ഒരുക്കിയ സൗത്ത് ഇന്ത്യൻ ആന്തത്തിലെ സബ്ടൈറ്റിലിനെതിരെ വിമർശനം. നമ്മ സ്റ്റോറീസ് സൗത്ത് ഇന്ത്യൻ ആന്തം എന്ന പേരില്‍ ഇറക്കിയ റാപ്പില്‍ നീരജ് മാധവിന്റെ മലയാളം റാപ്പ് വരുന്ന ഭാഗത്തിലെ സബ്‌ടൈറ്റിലിനെതിരെയാണ് വിമർശനം ഉയരുന്നത്.

‘പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാണ് നീരജ് മാധവൻ പാടിയ റാപ്പിലെ ഒരു വരി. എന്നാല്‍ ‘പൊറോട്ടേം ബി.ഡി.എഫും ഞാന്‍ തിന്നും അതികാലത്ത്’ സബ്‌ടൈറ്റിലിൽ കൊടുത്തിരിക്കുന്നത്. ബീഫ് എന്ന് സബ്‌ടൈറ്റിലില്‍ എഴുതാന്‍ നെറ്റ്ഫ്‌ളിക്‌സിന് പേടിയാണോ എന്നാണ് സോഷ്യല്‍ മീഡിയയിൽ ഉയരുന്ന ചോദ്യം. തങ്ങള്‍ ദക്ഷിണേന്ത്യക്കാരെ പ്രത്യേകം പരിഗണിക്കുന്നു എന്ന് കാണിക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് പാട്ടൊക്കെ ഉണ്ടാക്കിയത്. പക്ഷേ ഈ ഭാഗമെത്തിയപ്പോള്‍ തൃപ്തിയായി. ബീഫ് എന്ന് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. പക്ഷേ രണ്ട് സബ്‌ടൈറ്റിലിലും അത് ബിഡിഎഫ്‌ ആണ്. വല്ലാത്ത ഗതികേട് തന്നെ നെറ്റ്ഫ്‌ളിക്‌സേ നിന്റേത്,’ബീഫിന് ബീഫ് എന്ന് തന്നെ പറയണം നെറ്റ്ഫ്‌ളിക്‌സ് ഏമാന്മാരേ, സബ്‌ടൈറ്റില്‍ മാറ്റി സംഘികളെ പറ്റിക്കുന്നോയെന്നാണ് മറ്റൊരു കമന്റ്. ബീഫ് ഡ്രൈ ഫ്രൈ എന്നാണ് ഉദ്ദേശിച്ചതെന്ന് നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞാലും വിശ്വസിക്കാന്‍ ഒരല്‍പം പാടാണെന്നും കമന്റുകളിലുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ പ്രശസ്തരായ യുവ റാപ്പര്‍മാരെ അണിനിരത്തികൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് പുതിയ ഗാനം പുറത്തുവിട്ടത്. തമിഴില്‍ നിന്ന് അറിവും മലയാളത്തില്‍ നിന്ന് നീരജ് മാധവും കന്നടയില്‍ നിന്ന് സിരി നാരായണും തെലുങ്കില്‍ നിന്ന് ഹനുമാന്‍കൈന്‍ഡുമാണ് പാടിയിരിക്കുന്നത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT