Film News

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

നയൻ‌താര; ബിയോണ്ട് ദി ഫെയറി റെയ്ൽ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് വൈകുന്നതിന് പിന്നിൽ ധനുഷിന്റെ പ്രതികാരബുദ്ധിയാണെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്. നാനും റൗഡി താൻ സിനിമയിലെ ദൃശ്യങ്ങൾ ഡോക്യൂമെന്ററിയുടെ ട്രെയ്‌ലറിൽ ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി പകർപ്പവകാശ നിയമ പ്രകാരം ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയൻതാര സാമൂഹ്യമാധ്യമത്തിലൂടെ ധനുഷിന് തുറന്ന കത്തയച്ചിരിക്കുന്നത്. ധനുഷിന്റെ വ്യക്തി വൈരാഗ്യമാണ് ഈ പ്രവർത്തിക്ക് പിന്നിലെന്നാണ് കത്തിൽ പറയുന്നു. 3 സെക്കന്റ് മാത്രം ദൈർഖ്യമുള്ള ദൃശ്യങ്ങൾക്ക് 10 കോടിയോളം രൂപയാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നിയോട്ടീസിന്‌ നിയമപരമായി തന്നെ പ്രതികരിക്കുമെന്നാണ് കത്തിൽ പറയുന്നത്.

നയൻതാരയുടെ കത്തിലെ പ്രസക്ത ഭാഗങ്ങൾ :

ഈ കത്തെഴുതുന്നത് ചില തെറ്റായ കാര്യങ്ങളെ ശരിയാക്കാനാണ്. നിങ്ങളെപ്പോലൊരു മികച്ച നടന്, പിതാവിന്റെ അനുഗ്രഹവും സഹോദരന്റെ സഹായവും ലഭിച്ചിട്ടുണ്ട്. എന്നാൽ സിനിമ എന്നത് എന്നെ പോലെയുള്ളവർക്കുള്ള ഒരു പോരാട്ടമാണെന്ന് മനസ്സിലാക്കണം. ഈ വ്യവസായത്തിൽ യാതൊരു ബന്ധവുമില്ലാത്ത സെൽഫ് മെയ്ഡായ സ്ത്രീയാണ് ഞാൻ, ഇന്ന് ഞാൻ വഹിക്കുന്ന സ്ഥാനത്തേക്ക് എത്താൻ ഏറെ പാടുപെട്ടിട്ടുണ്ട്. എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല.

എൻ്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ റിലീസ് ഞാൻ മാത്രമല്ല, നിരവധി ആരാധകരും അഭ്യുദയകാംക്ഷികളും ഏറെ കാത്തിരിക്കുകയാണ്. ഞങ്ങൾക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രോജക്റ്റ് ഒരുമിച്ച് കൊണ്ടുവരാൻ ഒട്ടേറെപ്പേർ വേണ്ടി വന്നു. സിനിമയ്‌ക്കെതിരെയും, എനിക്കും എൻ്റെ പങ്കാളിക്കും നേരെ നിങ്ങൾ തീർക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്റ്റിനായി പരിശ്രമവും സമയവും നൽകി പ്രയത്നിച്ച ആളുകളെയും ബാധിക്കുന്നു. എന്നെയും എൻ്റെ ജീവിതത്തെയും എൻ്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ സിനിമാ മേഖലയിലെ അഭ്യുദയകാംക്ഷികളിൽ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെടുന്നുണ്ട്.

എന്നാൽ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി താൻ എന്ന സിനിമ ഉൾപ്പെടുത്തിയിട്ടില്ല. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി രണ്ടു വർഷം കാത്തിരുന്ന് ഡോക്യുമെന്ററിയുടെ റിലീസ് നീണ്ടു പോയി. ഒടുവിൽ അനുമതി ലഭിക്കാതെ വന്നപ്പോൾ ഇപ്പോഴുള്ള നിലയിൽ എഡിറ്റ് ചെയ്ത് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നാനും റൗഡി താൻ സിനിമയിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ ഉപയോഗിക്കാൻ അപ്പോഴും അനുമതി ലഭിച്ചിരുന്നില്ല. യഥാർത്ഥ വികാരങ്ങളിൽ നിന്നും വന്ന വരികളാണ് ആ ഗാനത്തിലുള്ളത്.

നിങ്ങളുടെ നിരാകരണത്തിന് സാമ്പത്തിക കാരണങ്ങൾ ഉണ്ടാകാം. പക്ഷേ, ഈ തീരുമാനം നിങ്ങൾക്ക് ഉള്ള വ്യക്തിഗത വിരോധത്തിന്റെ ഫലമാണെന്ന് മനസ്സിലാക്കുന്നത് വിഷമമുണ്ടാക്കുന്നുണ്ട്. നിങ്ങളുടെ നിയമനോട്ടീസിന്റെ ഘടകങ്ങൾ ഞങ്ങൾക്ക് വലിയ ഞെട്ടലാണ് നൽകിയത്. 3 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ട്രെയ്‌ലറിൽ ഉപയോഗിച്ചതിന് 10 കോടിയുടെ നഷ്ടപരിഹാരത്തിനാണ് നിങ്ങൾ ഹർജി സമർപ്പിച്ചിരിക്കുന്നത്. എക്കാലത്തേതിലും ഏറെ തരം താഴ്ന്ന പ്രവർത്തിയാണിത്, ഇത് നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. നിരപരാധികളായ ആരാധകർക്ക് മുന്നിൽ ഓഡിയോ ലോഞ്ചുകളിൽ പ്രകടിപ്പിക്കുന്ന സ്വഭാവത്തിന്റെ പകുതിയെങ്കിലും ഉള്ള വ്യക്തിയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പറയുന്ന പോലെ നിങ്ങൾ പ്രവർത്തിക്കുന്നില്ല. സെറ്റിലെ മനുഷ്യരുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന രാജാവാണോ നിർമാതാവ്?

നാനും റൗഡി താൻ സിനിമ എക്കാലത്തെയും ഹിറ്റായി മാറി. താങ്കളുടെ ഈഗോ അതിലും വളരെ വലുതായിരുന്നു. സിനിമ റിലീസ് ആവുന്നതിനും മുൻപ് താങ്കൾ പറഞ്ഞ പല വാക്കുകൾ മനസ്സിൽ ആഴത്തിൽ മുറിവായി മാറി. ലഭിച്ച വക്കീൽ നോട്ടീസിനോട് നിയമപരമായി തന്നെ പ്രതികരിക്കും. നിങ്ങൾക്ക് മുൻപരിചയമുള്ളവരുടെ വിജയങ്ങളിൽ അസ്വസ്ഥനാകാതിരിക്കൂ. നിങ്ങൾക്ക് മനസമാധാനം ഉണ്ടാകട്ടെ എന്ന് ഞാൻ ഈ കത്തിലൂടെ ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഈ വിശാലമായ ലോകത്ത് താഴെക്കിടയിലുള്ളവരുടെ ജീവിതങ്ങളിലേക്ക് നോക്കാനും മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷം കണ്ടെത്താനും, അപരന്റെ കഥകളിൽ ആനന്ദം അറിയാനും എളുപ്പമാണെന്നും മനസിലാക്കുമല്ലോ. ഞങ്ങളുടെ ഈ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ഉദ്ദേശങ്ങളിൽ ഒന്ന് അതുകൂടിയാണ്. ഇത് കാണൂ, ചിലപ്പോൾ നിങ്ങളുടെ മനസ്സ് മാറിയാലോ. സ്നേഹത്തോടെയിരിക്കുകയെന്നത് വളരെ പ്രധാനമാണ്. വെറുതെ വാക്കാൽ പറയുക മാത്രമല്ലാതെ നിങ്ങൾക്ക് അതിനു മുഴുവനായും സാധിക്കട്ടേയെന്നു ആത്മാർഥമായി ഞാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

SCROLL FOR NEXT