Film News

സൂരറൈ പോട്ര്' മലയാളത്തിൽ സൂര്യ എത്തുന്നത് നരേന്റെ ശബ്ദത്തിൽ; ചിത്രം 12ന് ആമസോൺ പ്രൈമിൽ

'സൂരറൈ പോട്ര്' മലയാളത്തിൽ സൂര്യയ്ക്ക് ശബ്ദം നൽകുന്നത് നടൻ നരേൻ. ജോളി-ഷിബു ദമ്പതികളുടെ മേൽ നോട്ടത്തിൽ ഡബ്ബിംഗ് പൂർത്തിയാക്കിയ മലയാളം ട്രെയിലർ ഇന്നലെ ആമസോൺ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ട്രെയിലറുകൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ഒഫീഷ്യൽ ട്രെയ്ലർ ഇതിനോടകം 20 മില്യൺ കാഴ്ച്ചക്കാർ പിന്നിട്ടു. സൂര്യയുടെ കഥാപാത്രത്തിന്റെ വിവരണമാണ് ട്രെയിലറിൽ ഹൈലൈറ്റ്. നെടുമാരൻ രാജാങ്കം എന്ന ഗ്രാമീണനായ യുവാവിന്റെ സ്വപ്നത്തിലൂന്നിയാണ് സിനിമ. ദീപാവലിയോട് അനുബന്ധിച്ച് നവംബർ 12ന് ആമസോൺ പ്രൈം റിലീസിന് ഒരുങ്ങുകയാണ് ചിത്രം.

ആമസോൺ പ്രൈമിൽ റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് തമിഴ് ചിത്രമാണ് ‘സൂരരൈ പോട്ര്’. അപർണാ ബാലമുരളിയാണ് നായിക. മോഹൻ ബാബു, പരേഷ് റാവൽ, ഉർവ്വശി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. നേരത്തെ സൂര്യ നിർമിച്ച് ജ്യോതിക നായികയായി എത്തിയ 'പൊൻമകൾ വന്താൽ' എന്ന ചിത്രവും ഒടിടി റിലീസ് ആയിരുന്നു. സിനിമ തിയ്യറ്ററിൽ തന്നെ റിലീസിനെത്തുമെന്നായിരുന്നു മുമ്പ് സൂര്യ അറിയിച്ചിരുന്നത്. ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ സംഘടനകളും നിർമ്മാതാക്കളും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചത്.

കുറഞ്ഞ നിരക്കിൽ എയർലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെകൺ സ്ഥാപകനുമായ ജി ആർ ഗോപിനാഥന്റെ ജീവിതത്തെ കുറിച്ച് എഴുതിയ 'സിംപ്ലി ഫ്‌ളൈ' എന്ന പുസ്തകം ആധാരമാക്കിയാണ് ചിത്രം. സുധ കൊങ്കരയാണ് സംവിധാനം. നികേത് ബോമ്മി റെഡ്ഡിയാണ് ഛായാ​ഗ്രാഹണം. ജി.വി പ്രകാശാണ് സംഗീത സംവിധായകൻ. ഷിബു കാല്ലാറാണ് മലയാളത്തിലെ ഗാനരചന നിർവഹിച്ചിട്ടുള്ളത്. തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടത്തിലും ചിത്രം റിലീസിനെത്തും.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT