Film News

'പരിഗണന കിട്ടുന്നില്ല പോലും, നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം?'; വിജയ് യേശുദാസിനോട് സംവിധായകന്‍ നജീം കോയ

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന വിജയ് യേശുദാസിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ നജീം കോയ. അര്‍ഹിക്കുന്നതിലും മുകളിലാണ് ഇപ്പോള്‍ വിജയ് യേശുദാസിന്റെ സ്ഥാനമെന്ന് നജീം കോയ പറയുന്നു.

'സിനിമയില്‍ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിര്‍മാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആര്‍ട്ട് ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ് കാരന്റെ, ഒരു കോസ്റ്റ്യും ചെയുന്ന, എന്തിനു സിനിമ സെറ്റില്‍ പത്രം കഴുകുന്ന പ്രിയപ്പെട്ട ചേട്ടന്‍ മാരുടെ കഷ്ടപാടുകളെ പോലും നിങ്ങള്‍ ആ പടത്തില്‍ പാടിയ പാട്ടുകൊണ്ട് നിങ്ങള്‍ വിഴുങ്ങി കളയാറില്ലേയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നജീം കോയ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിജയ് യേശുദാസ് നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം... അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ... അത് മലയാളികളുടെ സ്‌നേഹമായി കണ്ടാല്‍ മതി, മാര്‍ക്കോസോ, g വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവന്‍ മണിയോ, കുട്ടപ്പന്‍ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങള്‍ മലയാള സിനിമയ്ക്കു തന്നട്ടില്ല... പിന്നെ നിങ്ങള്‍ പറഞ്ഞതായി ഞാന്‍ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലാന്...

സിനിമയില്‍ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിര്‍മാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആര്‍ട്ട് ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ് കാരന്റെ, ഒരു കോസ്റ്റുo ചെയുന്ന, എന്തിനു സിനിമ സെറ്റില്‍ പത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടന്‍ മാരുടെ കഷ്ടപാടുകളെ പോലും നിങ്ങള്‍ ആ പടത്തില്‍ പാടിയ പാട്ടുകൊണ്ട് നിങ്ങള്‍ വിഴുങ്ങി കളയാറില്ലേ...

ഒറ്റക് ഇരിക്കുമ്പോള്‍ ഒന്ന് ഓര്‍ത്തു നോക്കു.... ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങള്‍ എന്റെ പടത്തില്‍ പാടിയിട്ടുണ്ട്... നിങ്ങള്‍ക്കു എന്നെ അറിയുവോ... ഞാന്‍ ആ സിനിമയ്ക്കു വേണ്ടി എത്ര നാള്‍ ഞാന്‍ അലഞ്ഞട്ടുണ്ടെന്ന് ... നടന് തീര്‍ത്ത വഴികളും, കാര്‍വാനിനു മുന്നില്‍ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന് .. നിങ്ങള്‍ക്കു പാട്ടു പാടാന്‍ അവസരം എഴുതിയ മറ്റു എഴുത്തുകാരെ നിങ്ങള്‍ക്കു അറിയുവോ.... ഒരു എഴുത്തുകാരന്‍ അലഞ്ഞു തിരിഞ്ഞു ഒരു കഥ ഉണ്ടാകുന്നു, അത് ഒരു സംവിധായകനോട് പറയുന്നു.. (അത് തന്നെ എത്ര നാള്‍ നടനിട്ടു..) പിന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുന്നു.. പിന്നെയാണ് അലച്ചില്‍.. ???? നടന്‍ മാരുടെ പുറകെ... ആ കഷ്ടപ്പാടുകള്‍ എല്ലാം കഴിഞ്ഞു.. ഒരു മ്യൂസിക് ഡയറക്ടര്‍ കണ്ടെത്തി.. അയാളും, എഴുത്തുകാരനും, സംവിധായകനും നല്ലൊരു ട്യൂണിനു വേണ്ടി വഴക്കിട്ടു വാശി പിടിച്ചു.. വരികള്‍ എഴുതല്‍.. മാറ്റി എഴുതല്‍.. വീണ്ടും എഴുതല്‍.. അങ്ങനെ എഴുതി വാങ്ങി... ഈ സിനിമയുടെ ഒരു കഷ്ടപാടും അറിയാതെ നിങ്ങള്‍ വന്നു പാട്ടും പാടി കാശും വാങ്ങി പോകും.

ആ പടം വിജയിച്ചോ, ആ സംവിധയകാന്‍ ജീവിച്ചു ഇരിപ്പുണ്ടോ, ആ എഴുത്തുകാരന്‍ ആരാണ്.. ഇതൊന്നും നിങ്ങളെ ബാധിക്കില്ല.. ആ ഹിറ്റ് പാട്ടും കൊണ്ടു നിങ്ങള് പോയി... പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവന്‍ കറക്കം, കാണുന്ന ചാനലില്‍ കേറി ആ പാട്ടിനെ പറ്റി വീമ്പു പറച്ചില്‍... നിങ്ങള്‍ക്കു ആ പാട്ടു പാടാന്‍ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ.. ഏതെങ്കിലും സ്റ്റേജില്‍ സന്തോഷത്തോടെ രണ്ടു വാക്കു.....നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സുഖലോലിപിത ഉണ്ടലോ അത് ഈ മലയാളികള്‍ തന്നതാ അത് മറക്കണ്ട... 'പരിഗണന കിട്ടുന്നില്ല പോലും, '' പരിഗണന '' ''മാങ്ങാത്തൊലി ''

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT