Film News

ബറോസിന് മുമ്പ് കുട്ടിച്ചാത്തനെത്തും, ഇംഗ്ലീഷ് റിലീസിനൊരുങ്ങി 'മൈ ഡിയർ കുട്ടിച്ചാത്തൻ'

ഇന്ത്യൻ സിനിമയിൽ ത്രീഡി സിനിമകളിൽ വിപ്ലവത്തുടക്കമിട്ട മൈ ഡിയർ കുട്ടിച്ചാത്തൻ മാറ്റങ്ങളോടെ റിലീസിന്. ജിജോ പുന്നൂസിന്റെ രചനയിൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ത്രീഡി പതിപ്പ് റിലീസിന് തയ്യാറെടുക്കുമ്പോഴാണ് '‘ഛോട്ടാ ചേതൻ 3D' എന്ന പേരിൽ കുട്ടിച്ചാത്തൻ ഇം​ഗ്ലീഷ് പതിപ്പ് എത്തുന്നത്. പുതുതായി കൂട്ടിച്ചേർത്ത രണ്ട് രംഗങ്ങൾക്കൊപ്പം '‘ഛോട്ടാ ചേതൻ 3D' എന്ന പേരിലാണ് ചിത്രം ഇംഗ്ലീഷിൽ റിലീസ് ചെയ്യുക. കാലത്തിനൊത്ത മാറ്റങ്ങളുമായി പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് "ചോട്ടാ ചേതൻ 3D' ഇംഗ്ലീഷിൽ പ്രദർശനം ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പുതിയ വേർഷനായി സംഭാഷണങ്ങൾ രചിക്കുന്നത് ഷെർലിൻ റഫീഖ് ആണ്.

മോഹൻലാൽ ചിത്രം ബറോസിന് മ്യൂസിക് ഒരുക്കുന്ന ലിഡിയൻ നാദസ്വരം ആണ് മൈഡിയർ കുട്ടിച്ചാത്തൻ പുതിയ പതിപ്പിന്റെ മ്യൂസിക്. ഛോട്ടാ ചേതന് വേണ്ടി ജിജോ നവോദയ പുതിയ ഭാ​ഗങ്ങൾ ചിത്രീകരിക്കുന്ന വീഡിയോ ഇ ഫോർ എന്റർടെയിൻമെന്റ് പുറത്തുവിട്ടിരുന്നു. ഇംഗ്ലീഷ് ഭാഗത്തിനായി തെയ്യത്തിന്റെ രം​ഗമാണ് ജിജോ പുതുതായി ചിത്രീകരിച്ചത്. രംഗനാഥ് രവി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നു. ടെസ് ജോസഫും സംഘവുമാണ് ഡബ്ബിങ് നിർവഹിച്ചിട്ടുള്ളത്. നവോദയ സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ ഗ്ലോബൽ തിയേറ്റർ റിലീസ് ചെയ്യുന്നത്.

1984 ൽ ആണ് മലയാളത്തിലെ ആദ്യ 3D ചിത്രമായി 'മൈ ഡിയർ കുട്ടിച്ചാത്തൻ' റിലീസ് ചെയ്യുന്നത്. നവോദയ സ്റ്റുഡിയോയുടെ ബാനറിൽ നവോദയ അപ്പച്ചൻ ആണ് ചിത്രം നിർമ്മിച്ചത്. മലയാളത്തിൽ വലിയ വിജയമായതിനെത്തുടർന്ന് തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. 1997 ൽ ചിത്രം പുതിയ സീനുകളോടുകൂടി ഡി റ്റി എസ് വേർഷനിൽ റീ-റിലീസ് ചെയ്തിരുന്നു. മലയാളത്തിലെ ആദ്യത്തെ ഡി.റ്റി.എസ് ചിത്രം കൂടിയായിരുന്നു ഇത്.

ഷൂട്ടിം​ഗ് പൂർത്തിയാക്കി ബറോസ് പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഇന്ത്യയിലും വിദേശത്തുമായാണ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുന്നത്. ലിജോ പെല്ലിശേരി ചിത്രം മലക്കോട്ടൈ വാലിബൻ പൂർത്തിയാക്കിയ ശേഷമായിരിക്കും ബറോസിന്റെ പ്രീ റിലീസ് വർക്കുകളിലേക്ക് മോഹൻലാൽ കടക്കുക എന്നറിയുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT