മുസ്ലിം വിദ്വേഷം വിദ്യാഭ്യാസം ഉള്ളവർക്കിടയിൽപ്പോലും ഒരു ഫാഷൻ ആയി മാറുകയാണെന്ന് നടൻ നസ്‌റുദ്ദീന്‍ ഷാ. ഒരു മറച്ചുപിടിക്കലും ഇല്ലാതെ പ്രൊപ്പഗണ്ട നടത്തുകയാണ് നമ്മുടെ നാട്ടിൽ, അതിനെ ഭരിക്കുന്ന പാര്‍ട്ടി സമര്‍ത്ഥമായി ആളുകളില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. മതകാര്‍ഡ് ഇറക്കി ഭിന്നിപ്പിക്കുന്ന ഈ രീതി അടുത്ത് തന്നെ അവസാനിക്കണമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ എക്സ്പ്രെസ്സിനോട് നൽകിയ അഭിമുഖത്തിലായിരുന്നു നസ്‌റുദ്ദീന്‍ ഷായുടെ പരാമർശം.
മതം ഉപയോഗിച്ച് വോട്ട് നേടുന്ന രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വെറും കാഴ്ചക്കാരാണ്. "അല്ലാഹു അക്ബർ" എന്ന് പറഞ്ഞ് ഒരു മുസ്ലീം നേതാവ് വോട്ട് ചോദിച്ചിരുന്നെങ്കിൽ ഇവിടെ എന്തൊക്കെ സംഭവിച്ചേനെ. നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ എത്ര നട്ടെല്ല് ഇല്ലാത്തവരാണ്? ഒരു വാക്ക് പോലും പറയാൻ അവര്‍ക്ക് ധൈര്യമില്ല.ഞങ്ങൾ മതനിരപേക്ഷതയെക്കുറിച്ചാണ് സംസാരിക്കുന്നത്, ജനാധിപത്യത്തെക്കുറിച്ചാണ്, പിന്നെ എന്തിനാണ് നിങ്ങൾ എല്ലാത്തിലും മതം കൊണ്ടുവരുന്നത്?" തികച്ചും ആശങ്കാജനകമായ സമയമാണ് ഇപ്പോള്‍.നസ്‌റുദ്ദീന്‍ ഷാ
‘അല്ലാഹു അക്ബർ ബോല്‍ കേ ബട്ടൺ ദബാവോ’ (അല്ലാഹു അക്ബര്‍ എന്ന് വിളിച്ച് വോട്ട് ചെയ്യു) എന്ന് പറഞ്ഞ ഒരു മുസ്ലീം നേതാവുണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു. നമ്മുടെ പ്രധാനമന്ത്രി ഇങ്ങനെയൊക്കെ പറഞ്ഞു മുന്നോട്ടു വന്നു എന്നിട്ടും തോറ്റു. അതിനാൽ, ഈ ഭിന്നിപ്പ് അവസാനിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടെന്നും നസ്‌റുദ്ദീന്‍ ഷാ പറഞ്ഞു. എന്നാൽ ഇപ്പോള്‍ ഈ ഭിന്നിപ്പ് അതിന്‍റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ്. ഈ സർക്കാർ വളരെ സമർത്ഥമായി കളിച്ച ഒരു കാർഡാണിത്, അത് പ്രവർത്തിച്ചു. ഇത് എത്രത്തോളം പ്രവർത്തിക്കുമെന്ന് നോക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.