Film News

ഇല്ല്യുമിനാറ്റി പാട്ടിന് വിജയ് പടം റെഫറൻസ്, വൈറൽ പാട്ടുകളെക്കാൾ പ്രയാസമാണ് 'ചെരാതുകൾ' പോലെയുള്ള ​ഗാനങ്ങളുണ്ടാക്കാനെന്ന് സുഷിൻ ശ്യാം

കൊമേഷ്യൽ ​ഗാനങ്ങൾ ചെയ്യുന്നതിനെക്കാൾ വെല്ലുവിളി നിറഞ്ഞതാണ് മനുഷ്യരുമായി ആഴത്തിൽ ബന്ധിപ്പിക്കുന്ന ​ഗാനങ്ങളുണ്ടാക്കാനെന്ന് സം​ഗീതസംവിധായകൻ സുഷിൻ ശ്യാം. പാട്ടുകൾ എപ്പോഴും സിനിമയുടെ ഒരു മാർക്കറ്റിം​ഗ് ടൂളാണ് എന്നതുകൊണ്ട് തന്നെ വൈറലാകാൻ വേണ്ടി പാട്ടുകളുണ്ടാക്കാറുണ്ടെന്നും സുഷിൻ പറയുന്നു. വിജയ് പടം റെഫറൻസിലാണ് ഇല്ല്യുമിനാറ്റി എന്ന ​ഗാനം ചെയ്യാൻ താനും ജീതു മാധവനും തീരുമാനിച്ചതെന്നും അത്തരത്തിലുള്ള പാട്ടുകളാണ് താരതമ്യേന ഉണ്ടാക്കാൻ തനിക്ക് എളുപ്പമെന്നും സുഷിൻ പറയുന്നു. എന്നാൽ മനുഷ്യരുമായി ആഴത്തിൽ ബന്ധപ്പിക്കാൻ സാധിക്കുന്ന ചെരാതുകൾ, തീരമേ തുടങ്ങിയ ​ഗാനങ്ങളുടെ നിർമാണത്തിലാണ് തനിക്ക് ഏറെ വെല്ലുവിളി നേരിടേണ്ടി വരാറുള്ളതെന്നും സില്ലി മോങ്ക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സുഷിൻ വ്യക്തമാക്കി.

സുഷിൻ ശ്യാം പറഞ്ഞത്:

സിനിമയുടെ ഏറ്റവും വലിയ ഒരു മാർക്കറ്റിം​ഗ് ടൂൾ ആണ് പാട്ട്. ഇല്ല്യൂമിനാറ്റി ഉറപ്പായിട്ടും ഒരു വൈറൽ സോങ്ങ് ഉണ്ടാക്കണം എന്ന തരത്തിൽ ഉണ്ടാക്കിയ പാട്ടാണ്. ആ രീതിയിൽ തന്നെയാണ് അത് കമ്പോസ് ചെയ്യുന്നത്. ഇല്ല്യുമിനാറ്റി എന്ന പാട്ടിൽ സത്യം പറഞ്ഞാൽ വേറെയൊന്നുമില്ല. ആ പാട്ടിന്റെ സെക്കന്റ് ഹാഫിലാണ് സിനിമയിലെ അമ്മ സെന്റിമെൻസ് ഒക്കെ കടന്നു വരുന്നതു പോലും. വിജയ് പടം റെഫറൻസിലാണ് ഞാനും ജീതുവും അതിനെക്കുറിച്ച് സംസാരിച്ചത്. അത് പക്ഷേ അത്ര വെല്ലുവിളി നിറഞ്ഞ കാര്യമൊന്നുമായിരുന്നില്ല. കൂടുതൽ വെല്ലുവിളി നേരിടുന്നത് ആളുകൾക്ക് വ്യക്തിപരമായി വളരെ കണ്കടാവുന്ന പാട്ടുകൾ ഉണ്ടാക്കുന്നതാണ്. ഇല്ല്യുമിനാറ്റി ഇനിയിപ്പോൾ ആളുകൾ കേൾ‌ക്കണം എന്നില്ല. അതിന്റെ ഒരു ട്രെന്റ് കഴിഞ്ഞു. എന്നാൽ കുറച്ചു കൂടി ആഴത്തിൽ ആളുകൾക്ക് എപ്പോഴും കൊണ്ടു നടക്കാൻ സാധിക്കുന്ന ചെരാതുകൾ, തീരമേ തുടങ്ങിയ പാട്ടുകൾ ഉണ്ടക്കാനാണ് പാട്. ബോ​ഗയ്ൻവില്ലയിൽ അത്തരത്തിൽ രണ്ട് തരത്തിലുമുള്ള പാട്ടുകൾ ഉണ്ട്. സ്തുതി എന്ന ​ഗാനം കുറച്ചു കൂടി പ്രമോ ട്രാക്ക് ആണ്. പെട്ടെന്ന് ഹിറ്റാവണം, ആളുകൾ‌ റീൽ ഉണ്ടാക്കണം അങ്ങനെ ചെയ്ത പ്രമോഷണൽ മെറ്റീരിയൽ ആണ് അത്. എന്നാൽ മറവികളെ എന്ന ​ഗാനം കുറച്ചു കൂടി സിനിമയുമായി ചേർന്ന് നിൽക്കുന്ന ​ഗാനമാണ്. ഭീഷ്മയിലും അത് അങ്ങനെ തന്നെയാണ്. ആകാശം പോലെ എന്ന ​ഗാനം മറ്റൊരു തലത്തിൽ നിൽക്കുന്നതാണ്. പറുദീസ കുറച്ചു കൂടി ഒരു കൊമേഴ്ഷ്യൽ തലത്തിൽ നിൽക്കുന്നതാണ്.

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

SCROLL FOR NEXT