Film News

'അന്ന് ഇട്ട വസ്ത്രം പോലും എനിക്ക് ഓര്‍മ്മയുണ്ട്'; മുറിവ് എന്ന ​ഗാനം തന്റെ അനുഭവമാണ് എന്ന് ഗൗരി ലക്ഷ്മി

മുറിവ് എന്ന ​ഗാനം തന്റെ സ്വന്തം അനുഭവമാണ് എന്ന് ​ഗായിക ​ഗൗരി ലക്ഷ്മി. അടുത്തിടെയാണ് ​ഗൗരി ലക്ഷ്മിയുടെ മുറിവ് എന്ന ​ഗാനം വെെറലായത്. ഇതിന് പിന്നാലെയാണ് ​ഗാനത്തിൽ പറയുന്ന കാര്യങ്ങൾ തന്റെ സ്വന്തം അനുഭവമാണ് എന്ന് ​ഗൗരി ലക്ഷ്മി പറഞ്ഞത്. എട്ടാം വയസ്സ് മുതൽ താൻ അനുഭവിച്ച കാര്യങ്ങളാണ് ​ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും അല്ലാതെ സങ്കൽപ്പിച്ച് എഴുതിയ ​ഗാനമല്ല മുറിവ് എന്നും ഓൺലെെൻ ചാനലായ വെറ്റെെറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗൗരി ലക്ഷ്മി പറഞ്ഞു

​ഗൗരി ലക്ഷ്മി പറഞ്ഞത്:

എട്ടുവയസിലോ പത്തുവയസിലോ എക്സപീരിയന്‍സ് ചെയ്തപ്പോള്‍ ബസില്‍ പോകുന്ന സമയത്ത് ഞാന്‍ ഇട്ട വസ്ത്രം പോലും എനിക്കോര്‍മയുണ്ട്. മുറിവ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, അതില്‍ ആദ്യം പറയുന്ന എട്ടുവയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, 22 വയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്. ഞാന്‍ അനുഭവിച്ചത് മാത്രമേ എഴുതിയിട്ടുള്ളൂ. അല്ലാതെ ഞാന്‍ വേറെ കഥ സങ്കല്‍പ്പിച്ച് എഴുതിയത് അല്ല. അന്ന് ഇട്ട ഡ്രസ് പോലും എനിക്ക് ഓര്‍മ്മയുണ്ട്. ചുവപ്പും വെള്ളയും നീലയും ഉള്ള പാവടയും സ്ലീവ്ലെസായ മഞ്ഞയും ചുവപ്പ് ഉള്ള ടോപ്പുമാണ് ഞാന്‍ ഇട്ടിരിക്കുന്നത്. നല്ല തിരക്കുള്ള ബസ് ആയിരുന്നു. തിരക്കുണ്ട് എന്ന് പറഞ്ഞാണ് അമ്മ ബസിലെ സീറ്റിലേക്ക് എന്നെ കയറ്റി നിര്‍ത്തിയത്. എന്‍റെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരാളാണ് പിന്നില്‍ ഇരുന്നത്. അയാളുടെ മുഖം എനിക്ക് ഓര്‍മ്മയില്ല. പക്ഷെ അയാളെ എനിക്ക് കാണാം. ഇയാളുടെ കൈ ടോപ്പ് പൊക്കി എന്‍റെ വയറിലേക്ക് കൈവരുന്നത് ഞാന്‍ അറിഞ്ഞു. ഞാന്‍ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറ‍ഞ്ഞ് മുന്നോട്ട് പോയി. അന്ന് അത് എനിക്ക് പറഞ്ഞ് തരാന്‍ ആരും ഇല്ലായിരുന്നു. പക്ഷെ ഇത് പ്രശ്നംപിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായയി. അതായിരുന്നു എന്‍റെ അനുഭവം അത് തന്നെയാണ് പാട്ടിലും പറഞ്ഞത്. 13 വയസ്സിൽ ബന്ധുവീട്ടില്‍ പോയ അനുഭവവും എനിക്കുണ്ടായതാണ്. അയാളുടെ സ്വഭാവത്തിൽ മാറ്റം തുടങ്ങിയപ്പോഴാണ് പിന്നീട് ഞാന്‍ ആ വീട്ടില്‍ പോകാതെയായത്. അന്ന് അത് പുറത്ത് പറയാനോ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നൊന്നും അറിയില്ലായിരുന്നു.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT