Film News

സൈജു ശ്രീധരന്റെ സംവിധാനത്തിൽ 'മുൻപേ' ; ടൊവിനോ തോമസ് ചിത്രം പ്രഖ്യാപിച്ചു

പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ടൊവിനോ തോമസ്. 'മുൻപേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൈജു ശ്രീധരൻ ആണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു പ്രണയകഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മുൻപേ നിർമിക്കുന്നത് തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും പേൽ ബ്ലു ഡോട്ട് പിക്ചേർസും ചേർന്നാണ്. ടിന തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 'നിങ്ങൾക്ക് നഷ്ടപ്പെട്ടത് തിരികെ ലഭിക്കാൻ നിങ്ങൾ എത്ര ദൂരം പോകും?' എന്ന ക്യാപ്‌ഷനോടെയാണ് ടൊവിനോ തോമസ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്.

റിലീസിന് തയ്യാറെടുക്കുന്ന 'ഫൂട്ടേജ്' എന്ന ചിത്രത്തിന് ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'മുൻപേ'. ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും'ന് ശേഷം തിയറ്റർ ഓഫ് ഡ്രീംസുമായ് ടൊവിനോ തോമസ് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. സുഷിൻ ശ്യാം പശ്ചാത്തലസം​ഗീതം ഒരുക്കുന്ന ചിത്രത്തിലെ ​ഗാനങ്ങൾ റെക്സ് വിജയന്റെതാണ്. ഇരുവരും ആദ്യമായ് ഒരുമിച്ച് സ്കോറും സോങ്ങും ചെയ്യുന്നു എന്ന പ്രത്യേകതയും 'മുൻപേ'ക്കുണ്ട്. ചിത്രത്തിന്റെ എഡിറ്റിംങ് നിർവഹിക്കുന്നത് സംവിധായകനായ സൈജു ശ്രീധരൻ തന്നെയാണ്.

ഛായാഗ്രഹണം: ഷിനോസ്, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രിനിഷ് പ്രഭാകരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ബെന്നി കട്ടപ്പന, കലാസംവിധാനം: അപ്പുണ്ണി സാജൻ, വിഷ്വൽ എഫക്സ്: മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഡിഐ സ്റ്റുഡിയോ: കളർ പ്ലാനെറ്റ് സ്റ്റുഡിയോ, ഡിഐ കളറിസ്റ്റ്: രെമേഷ് സി പി, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, ആർട്ട് വർക്ക്: യേശുദാസ് വി ജോർജ്, അസോസിയേറ്റ് എഡിറ്റർ: അൽഡ്രിൻ ജൂഡ്, സിങ് സൗണ്ട്: വിവേക് കെ എം, സൗണ്ട് മിക്സ്: ഡാൻ ജോസ്, പിആർഒ: ശബരി.

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ഒരുങ്ങുന്ന ഫൂട്ടേജ് ആണ് സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. ഷബ്ന മുഹമ്മദും സൈജു ശ്രീധരനുമാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമ മുഴുവനോ അല്ലെങ്കിൽ ചിത്രത്തിന്റെ വലിയ പങ്കോ വീഡിയോ റെക്കോർഡിങ്ങോ അല്ലെങ്കിൽ കണ്ടെത്തിയ ഫൂട്ടേജുകളായോ അവതരിപ്പിക്കുന്ന സിനിമാറ്റിക് ടെക്‌നിക് ആണ് ഫൗണ്ട് ഫൂട്ടേജ്. ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT