Film News

'ബറോസ്' രണ്ടാം ഗെറ്റപ്പില്‍ മോഹന്‍ലാല്‍, ബ്രോ ഡാഡി വിജയമെന്ന് ആന്റണി പെരുമ്പാവൂര്‍

അഭിനയ ജീവിതത്തിലെ താടി ഏറ്റവും നീട്ടി കഥാപാത്രമാകുന്നത് ബറോസ് എന്ന സിനിമയിലായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധി തിയറ്ററുകളെ ബാധിച്ചെങ്കിലും ബറോസ് ചിത്രീകരണവുമായി മുന്നേറുകയാണ് മോഹന്‍ലാലും സംഘവും. ആശിര്‍വാദ് സിനിമാസിന്റെ 22ാം വാര്‍ഷികാഘോഷം ബറോസ് കൊച്ചി ലൊക്കേഷനില്‍ നടന്നു. നരസിംഹവും ആശിര്‍വാദ് സിനിമാസും 22 വര്‍ഷം പിന്നിടുന്ന ദിവസം ബ്രോ ഡാഡി റിലീസിനെത്തിയതും വിജയമായതും ആഹ്ലാദിപ്പിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍.

ആദ്യ ഷെഡ്യൂളില്‍ ചിത്രീകരിച്ചത് പൂര്‍ണമായും ഉപേക്ഷിച്ചാണ് ബറോസ് 2021 ഡിസംബറില്‍ വീണ്ടും ചിത്രീകരിച്ച് തുടങ്ങിയത്. നേരത്തെ സിനിമയില്‍ നിര്‍ണായ കഥാപാത്രമായി പൃഥ്വിരാജ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ റീ ഷൂട്ടില്‍ പൃഥ്വിരാജിന് പകരം മറ്റൊരാളാണ് ഈ റോളില്‍. ആടുജീവിതം ഫൈനല്‍ ഷെഡ്യൂളിന് ജോയിന്‍ ചെയ്യേണ്ടതിനാല്‍ പൃഥ്വിരാജ് ബറോസില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ഷീ ഷൂട്ടിങ്ങിനെ കുറിച്ച് മോഹന്‍ലാല്‍ ദ ക്യുവിനോട് പറഞ്ഞത്: 'കേരളത്തില്‍ പത്ത് ദിവസം ഷൂട്ട് ചെയ്ത് ഗോവയില്‍ പോയപ്പോഴാണ് കൊവിഡ് രൂക്ഷമായത്. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് ചെയ്തത് മുഴുവന്‍ ഒഴിവാക്കേണ്ടിവരും. ആ സിനിമയെ അത്രയും സ്നേഹിക്കുന്നത് കൊണ്ടാണ് ഇതുവരെ ചിത്രീകരിച്ചത് ഒഴിവാക്കേണ്ടിവരുന്നത്. ബറോസില്‍ അഭിനയിച്ചിരുന്ന കുട്ടിക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടായി. നേരത്തെ അഭിനയിച്ച പലരും രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്നു. വിദേശത്തുള്ള ചിലര്‍ക്ക് വരാന്‍ കഴിയാത്ത സാഹചര്യമുണ്ട്. നിലവില്‍ ചിത്രീകരിച്ചത് അത്രയും ഷെല്‍വ് ചെയ്യുകയാണ്.'

ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. സന്തോഷ് ശിവനാണ് ക്യാമറ.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT