ഇഷ്ടതാരങ്ങളുടെ വമ്പന്‍ സിനിമകള്‍ എത്തുമ്പോള്‍ എതിരാളികള്‍ക്കെതിരെ ആരാധകരുടെ പോരും ആക്രമണവും പതിവാണ്. മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ റിലീസ് കാലത്താണ് ആരാധകരുടെ പോരും മത്സരവും കടുപ്പത്തിലെത്താറുള്ളത്. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് സിനിമ മാമാങ്കം റിലീസിനെത്തുമ്പോള്‍ മമ്മൂട്ടി ഫാന്‍സ് മോഹന്‍ലാലിനെതിരെ ട്രോളും വിമര്‍ശനങ്ങളും ഉയര്‍ത്തിയെന്ന ആരോപണമാണ്് പുതിയ വിവാദം.
മമ്മൂട്ടിയെ പോലെ മെയ് വഴക്കവും ആയോധന മുറകളും ഉള്ള സിനിമ ചെയ്യാന്‍ മോഹന്‍ലാലിന് കഴിവില്ലെന്ന ട്രോളുകള്‍ വന്നെന്നും ഇത് പ്രതിരോധിക്കണമെന്നും മോഹന്‍ലാല്‍ ആരാധകര്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന് മറുപടിയായി കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പ് വച്ചുള്ള പ്രത്യേക പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ആരാധകര്‍ക്ക്. ഇത്തിക്കരപ്പക്കി സ്വാഗ് എന്ന ഹാഷ് ടാഗില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഉള്‍പ്പെടെ ട്രെന്‍ഡിംഗ് ആക്കുകയാണ് ഈ ചിത്രം.
റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെ കായംകുളം കൊച്ചുണ്ണിയായി അവതരിപ്പിച്ച സിനിമയില്‍ ഇത്തിക്കരപ്പക്കി എന്ന മോഹന്‍ലാല്‍ കഥാപാത്രമായിരുന്നു ഹൈലൈറ്റ്. സ്‌ക്രീന്‍ പ്രസന്‍സിലും കൂടുതല്‍ കയ്യടി നേടിയത് പക്കിയാണ്. ഇത്തിക്കര പക്കി കേന്ദ്രകഥാപാത്രമായി മോഹന്‍ലാല്‍ ചിത്രം വേണമെന്ന ആരാധകരുടെ ആഗ്രഹം കൂടിയാണ് പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന്‍ എന്നും അറിയുന്നു. ഏതായാലും മോഹന്‍ലാല്‍ ആരാധകര്‍ക്ക് പിന്നാലെ താരങ്ങളും സംവിധായകരും ഇത്തിക്കരപക്കി സ്‌പെഷ്യല്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. നടന്‍മാരായ ഉണ്ണി മുകുന്ദന്‍, അജു വര്‍ഗ്ഗീസ്, ആന്റണി വര്‍ഗീസ് ലാലേട്ടന്‍ ലവ് എന്ന തലക്കെട്ടോടെ സംവിധായകന്‍ ഒമര്‍ ലുലു, നടിമാരായ കൃഷ്ണപ്രഭ, വര്‍ഷ, സ്വാസിക, ദുര്‍ഗാ കൃഷ്ണ, അമേയ എന്നിവരും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ ഉള്ളവര്‍ താര ആരാധകരുടെ പോര് എന്നതിനെക്കാള്‍ മോഹന്‍ലാലിനോടുള്ള ഇഷ്ടം പരസ്യപ്പെടുത്തുന്ന നിലയിലാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മമ്മൂട്ടിയെ നായനാക്കി പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം ട്രെയിലര്‍ യൂട്യൂബില്‍ തുടര്‍ച്ചയായി ട്രെന്‍ഡിംഗില്‍ ആയിരുന്നു. മൂന്ന് ദിവസം കൊണ്ട് മുപ്പത് ലക്ഷത്തില്‍ അധികം പേരാണ് ട്രെയിലര്‍ കണ്ടത്. മനോജ് പിള്ള ക്യാമറയും ശ്യാം കൗശല്‍ ആക്ഷനും കൈകാര്യം ചെയ്ത സിനിമ ഈ മാസം തിയറ്ററുകളിലെത്തുകയാണ്. ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ ആരാധകരുടെ പ്രധാന പേജുകളും ഗ്രൂപ്പുകളുമെല്ലാം പക്കി പോസ്റ്റര്‍ കവര്‍ ചിത്രമായും പ്രൊഫൈലായും മാറ്റിയിട്ടുണ്ട്.