Film News

എവിടേക്കും ഒളിച്ചോടിയിട്ടില്ല, നിങ്ങൾക്ക് എന്നെ അറിയില്ലേ?; ഒറ്റ ദിവസം കൊണ്ട് എങ്ങനെ ഞങ്ങളെല്ലാം നിങ്ങൾക്ക് അന്യരായി മാറിയത്? മോഹൻലാൽ

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും സിനിമ മേഖലയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമെന്നും പ്രതികരിച്ച് നടൻ മോഹൻലാൽ. താന്‍ എവിടെയും ഒളിച്ചോടിപ്പോയതല്ലെന്നും ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഇല്ലാതെ പോയത് എന്നും മോഹൻലാൽ പറയുന്നു. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള മോഹൻലാലിന്റെ ആദ്യത്തെ പ്രതിരണമാണ് ഇത്. താരങ്ങളെ മാത്രം ഫോക്കസ് ചെയ്ത് മലയാള സിനിമ നശിപ്പിക്കരുത് എന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ മേഖല ഒന്നാകെയാണ് മറുപടി പറയേണ്ടതെന്നും മോഹൻലാൽ പറഞ്ഞു.

എല്ലാ കാര്യങ്ങൾക്കും ഉത്തരം പറയേണ്ടത് അമ്മ അല്ലല്ലോ? അതിലെ ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നത് എനിക്ക് എന്റെ കൂടെയുള്ളവർക്കും നേരെയാണ്. അമ്മയിൽ നിന്ന് മാറി നിൽക്കാം എന്നത് എല്ലാവരുമായും സംസാരിച്ച് എടുത്ത ഒരു തീരുമാനമാണ്. അതിനർത്ഥം ഇതിൽ നിന്നും ഒഴിഞ്ഞു മാറുന്നു എന്നതല്ല. ഇതെല്ലാം ഒരു ഇൻഡസ്ട്രി തകർന്നു പോകുന്ന കാര്യമാണ്. പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയാണ് ഇത്. അതുകൊണ്ട് ഇത് മാത്രം ഫോക്കസ് ചെയ്ത നമ്മുടെ ഇൻഡസ്ട്രിയെ തകർക്കരുത്. കോടതി വരെ എത്തി നിൽക്കുന്ന ഒരു വിഷയത്തിൽ ആധികാരികമായ ഒരു മറുപടി പറയാൻ എനിക്ക് സാധിക്കില്ല. ഇത് ഒളിച്ചോട്ടമോ തോൽവിയോ അല്ല സംഘടനയെ ഇതിലും മികച്ച തരത്തിൽ നയിക്കാൻ സാധിക്കുന്ന പുതിയ ഒരു നേതൃത്വം വരട്ടെ എന്നും ഒരുപാട് പേർക്ക് പ്രചോദനമാകുന്ന ഒരു മൂവ്മെന്റ് മലയാള സിനിമയിൽ നിന്നും ആരംഭിക്കട്ടെ എന്നും മോഹൻലാൽ പറഞ്ഞു. ഇത് എല്ലാ മേഖലയിലും വരണം എന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. തെറ്റ് ചെയ്ത ആളുകൾ ശിക്ഷിക്കപ്പെടണം എന്ന ആ​ഗ്രഹം തന്നെയാണ് എനിക്കും ഉള്ളത്. ഇത് അമ്മയുടെ പ്രതിനിധി ആയല്ല പകരം നാൽപത്തിയേഴ് വർഷമായി സിനിമയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലിയിലാണ് ഞാൻ ഇത് പറയുന്നത്.

നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എനിക്ക് ഉത്തരമില്ല. ഹേമക്കമ്മിറ്റിയില്‍ അന്വേഷണം വേണമല്ലോ, കോടതിയിലുള്ള കാര്യമല്ലേ. സിനിമമേഖലയില്‍ ചിലത് സംഭവിച്ചുപോയി, ഇനി സംഭവിക്കാതിരിക്കാന്‍ എന്തുചെയ്യുമെന്നാണ് നോക്കേണ്ടത്. ആരോപണ വിധേയരുടെ കാര്യത്തിൽ പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ‍ഞങ്ങൾക്ക് സാധിക്കുന്നില്ല. അത് സംഭവിക്കാതിരിക്കാനുള്ള കാര്യങ്ങൾ നമുക്ക് ഇനി നോക്കാം എന്നതാണ്. ഇത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ് നിങ്ങൾക്ക് അറിയുന്ന ആളല്ലേ ഞാൻ? ഒരു ദിവസം കൊണ്ട് എങ്ങനെയാണ് ഞങ്ങൾ നിങ്ങൾക്ക് അന്യരായി മാറിയത് എന്നും മോഹന്‍ലാല്‍ ചോദിച്ചു. മേഖലയിലെ ശുദ്ധീകരണത്തിന് സര്‍ക്കാരുമായി സഹകരിക്കും. ഡബ്യുസിസി, അമ്മ ഒക്കെ വിടൂ, സിനിമയെപ്പറ്റി സംസാരിക്കൂ എന്നും മോഹന്‍ലാല്‍. എല്ലാ സംഘടനകളുമായി മാധ്യമങ്ങള്‍ സംസാരിക്കൂ. മുഖമില്ലാത്ത പലകാര്യങ്ങളും എവിടെനിന്നോ കേട്ടിട്ടുണ്ട്. സിനിമ വലിയ ഇന്‍ഡസ്ട്രിയാണ്, എല്ലാകാര്യങ്ങളും അമ്മ അറിയണമെന്നില്ലെന്നും മോഹന്‍ലാല്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT