Film News

ജോർജ്കുട്ടി കുടുങ്ങുമോ? അറിയാൻ ആദ്യ ഷോ ക്ലൈമാക്സ് വരെ കാത്തിരിക്കാം

ലോക്ക്ഡൗൺ കാലത്തെ മോഹൻലാലിന്റെ ഒരു ഫോൺകോളാണ് 'ദൃശ്യം 2' ചിത്രീകരണം ഇപ്പോൾ ആരംഭിക്കാൻ കാരണമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. 'നമ്മളായി എന്തെങ്കിലും തുടങ്ങണം. ഇരുന്നാൽ ഇരുന്ന് പോകും. വരുന്നത് വരുന്നിടത്ത് വെച്ച് കാണാം. ടെൻഷനടിച്ചാൽ അതിനേ സമയം കാണു', എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഏറെ നാളായി മനസിൽ കരുതി വച്ചിരുന്ന 'ദൃശ്യം 2' എന്ന ചിത്രത്തിന്റെ തുടക്കം ആ വാക്കുകളിലൂടെ ആണെന്നും നിർമ്മാതാവ്. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും ദൃശ്യം രണ്ടാം ഭാ​ഗത്തെ കുറിച്ച് സംസാരിച്ചത്.

'60 ദിവസം കൊണ്ട് ഷൂട്ടിങ് തീരുമെന്നാണ് പ്രതീക്ഷ. തിരക്കഥ നൽകിയ ശക്തിയാണ് എല്ലാവിധ റിസ്കും എടുത്ത് ചിത്രീകരണം മുന്നോട്ട് കൊണ്ടുപോകാൻ കാരണം. ജോർജ്കുട്ടി കുടങ്ങുമോ എന്നതാണ് പലരുടേയും സംശയം. സിനിമ റിലീസ് ചെയ്ത് ആദ്യ ഷോ കഴിയുംവരെ മാത്രമേ ക്ലൈമാക്സിൽ ത്രില്ലുളളൂ. അതിന് ശേഷവും ആ ത്രിൽ നിലനിർത്തുന്ന സിനിമകൾ വിജയിക്കും. 'ദൃശ്യം 2' അത്തരമൊരു സിനിമയാണെന്ന് ഞാൻ കരുതുന്നു', ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ദൃശ്യം സെക്കന്റിനെ കുറിച്ച് മോഹൻലാൽ:

ദൃശ്യത്തിലെ ജോർജ്കുട്ടിയുടെ ജീവിതം ആറ് വർഷം പിന്നിട്ടിരിക്കുന്നു. അയാളെക്കുറിച്ച് വീണ്ടും അന്വേഷണം വരുമോ, അയാൾ എങ്ങനെ സുരക്ഷിതനായി ജീവിക്കും എന്നുളള ചോദ്യങ്ങൾ മുന്നിലുണ്ട്. കുറ്റം ചെയ്ത ആളിൽ അതിന്റെ വേദന എക്കാലത്തും കൂടെയുണ്ടാകും. ആ വേദന ഏതെങ്കിലും ഒരു നിമിഷം പുറത്തു വന്നേക്കാം. ഓരോ വാക്കും സൂക്ഷിച്ച് മാത്രമേ ഉപയോ​ഗിക്കാനാകൂ. ഇതിനെല്ലാമുളള മറുപടിയാണ് 'ദൃശ്യം 2'. ലോകത്ത് പലയിടത്തും തിയറ്റർ തുറന്നുവെങ്കിലും പുതിയ സിനിമകൾ റിലീസിന് എത്താത്തതിനാൽ കാണാൻ ആളുകളില്ല. ഇവിടെ തീയറ്റർ തുറക്കുമ്പോൾ 'ദൃശ്യം 2'വുമായി ഞങ്ങൾ നിങ്ങളെ കാത്തുനിൽക്കും.

ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യചിത്രമാണ് 'ദൃശ്യം 2'. ആദ്യഘട്ടം കൊച്ചിയിലും പിന്നീട് തൊടുപുഴയിലുമായാണ് ചിത്രീകരണം. കൊച്ചിയില്‍ ഇന്‍ഡോര്‍ സീനുകള്‍ ചിത്രീകരിക്കും. സെപ്റ്റംബര്‍ പതിനാലിന് തുടങ്ങാനിരുന്ന ഷൂട്ടിങ് സെറ്റ് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകേണ്ടതിനാല്‍ നീട്ടുകയായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഷൂട്ടിംഗെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രൂ അംഗങ്ങള്‍ കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദൃശ്യം ആദ്യഭാഗത്തിലെ പ്രധാന അഭിനേതാക്കള്‍ ദൃശ്യം സെക്കന്‍ഡിലും ഉണ്ടാകും. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച റാമിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രവുമാണ് ദൃശ്യം സെക്കന്‍ഡ്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT