Film News

'ആ ചിത്രം മലയാള സിനിമയുടെ ബൈബിള്‍, സംവിധായകന്‍ നല്ലൊരു സ്റ്റോറിടെല്ലറും'; മോഹന്‍ലാല്‍

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ ഏറ്റവും മികച്ച സംവിധായകനായിരുന്നു ഫാസിലെന്ന് നടന്‍ മോഹന്‍ലാല്‍. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യകാല സിനിമകളെ കുറിച്ചുള്ള അനുഭവം പങ്കുവെക്കുന്നതിനിടെയായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം.

മലയാള സിനിമയുടെ ബൈബിള്‍ ആയ ഒരു ചിത്രമുണ്ടെന്നും സംവിധായകന്‍ ഫാസിലിനെ കുറിച്ച് പറയുന്നതിനിടെ മോഹന്‍ലാല്‍ പറഞ്ഞു. മണിചിത്രത്താഴാണ് ആ ബൈബിള്‍, ഫാസില്‍ നല്ലൊരു സ്റ്റോറിടെല്ലര്‍ ആയിരുന്നുവെന്നും മോഹന്‍ലാല്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ തനിക്ക് വലിയൊരു അവസരം തന്ന സംവിധായകനാണ് ഫാസിലെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'എന്നില്‍ ഒരു നടനുണ്ടെന്ന് തിരിച്ചറിയുകയും ഒരു കഥാപാത്രത്തെ കൊടുത്താല്‍ എന്റെ കൈയില്‍ സുരക്ഷിതമായിരിക്കുമെന്ന തോന്നല്‍ അദ്ദേഹത്തിന് ഉണ്ടാവുകയും ചെയ്തിരിക്കണം. മഞ്ഞില്‍ വിരിഞ്ഞ പുക്കള്‍ കഴിഞ്ഞ് അദ്ദേഹത്തിന്റെ എത്രയോ സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. അദ്ദേഹം എന്റെ സിനിമകളിലും അഭിനയിച്ചു, ലൂസിഫറിലും കുഞ്ഞാലിമരക്കാറിലും', മോഹന്‍ലാല്‍ പറഞ്ഞു.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT