Film News

മിഥുന്‍ മാനുവല്‍ തോമസ് ബോളിവുഡില്‍, അഞ്ചാം പാതിര റീമേക്ക്

മലയാളത്തില്‍ മികച്ച വിജയമായി മാറിയ ത്രില്ലര്‍ അഞ്ചാം പാതിര ബോളിവുഡില്‍ ഒരുങ്ങുന്നു. അഞ്ചാം പാതിര മലയാളത്തില്‍ ഒരുക്കിയ മിഥുന്‍ മാനുവല്‍ തോമസാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റിനൊപ്പം മലയാളത്തിലെ നിര്‍മ്മാതാക്കളായ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മാണ പങ്കാളികളാകും.

2020 ജനുവരി 10ന് റിലീസ് ചെയ്ത അഞ്ചാം പാതിര 60 കോടിക്ക് മുകളിലാണ് ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയത്. മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്ന എന്ന വിശേഷണവും സിനിമ സ്വന്തമാക്കി. സീരിയല്‍ കില്ലറിനെ പിന്തുടരുന്ന അന്വേഷണ സംഘത്തിന്റെയും ഡോ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റിന്റെയും കഥയാണ് സിനിമ. കുഞ്ചാക്കോ ബോബന്‍ അന്‍വര്‍ ഹുസൈനായും ഷറഫുദ്ദീന്‍, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായും സ്‌ക്രീനിലെത്തി. ഷൈജു ഖാലിദായിരുന്നു സിനിമാട്ടോഗ്രഫി. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും.

മിഥുന്‍ മാനുവല്‍ തോമസ് മുമ്പ് ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍

ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ ഹ്യൂമര്‍ ചിത്രങ്ങള്‍ ചെയ്ത മിഥുനില്‍ നിന്ന് പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഴോണറാണ് സീരിയല്‍ കൊലപാതകങ്ങളുടെ അന്വേഷണം പ്രമേയമാകുന്ന ക്രൈം ത്രില്ലര്‍. ഇതുവരെ ചെയ്തത് ഹ്യൂമര്‍ ചിത്രങ്ങളായിരുന്നുവെങ്കിലും താന്‍ ആഗ്രഹിച്ചിരുന്നത് ത്രില്ലറുകളാണെന്ന് മിഥുന്‍ ‘ദ ക്യൂ ഷോ ടൈമി’ല്‍ പറഞ്ഞു.

ഇതിന് മുന്‍പ് എഴുത്തുകാരനായിട്ടും സംവിധായകനായിട്ടും എല്ലാം ചെയ്ത സിനിമകളെല്ലാം ഹ്യൂമര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹ്യൂമറിന് പ്രാധാന്യം കൊടുക്കുന്ന ചിത്രങ്ങളായിരുന്നു.എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ എല്ലാവരോടും ചര്‍ച്ച ചെയ്തിട്ടുള്ള കാര്യം എനിക്ക് ത്രില്ലേഴ്‌സാണ് ഏറ്റവും കൂടുതല്‍ ഇഷ്ടമെന്നതാണ്. ഞാന്‍ തുടക്കത്തിലേ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതെല്ലാം ത്രില്ലേഴ്‌സായിരുന്നു. എന്തുകൊണ്ടോ ആദ്യം സംഭവിച്ചത് ഓം ശാന്തി ഓശാന ആയിരുന്നു. അഞ്ചാം പാതിര ഏകദേശം തുടങ്ങാറായിരിക്കെ തന്നെ സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞിരുന്നു, ഇതെന്റെ കരിയറിന്റെ രണ്ടാം ഘട്ടമാണെന്ന്.
മിഥുന്‍ മാനുവല്‍ തോമസ്

‘ഓം ശാന്തി ഓശാന’ കണ്ട ആളുകള്‍ നല്ല ഹ്യൂമറായിരുന്നു എന്ന് പറഞ്ഞ വിശ്വാസം വെച്ചുകൊണ്ട് മാത്രമാണ് അതിന് ശേഷം വന്ന് മറ്റു ചിത്രങ്ങള്‍ ചെയ്തത്. പക്ഷേ അപ്പോഴും വായിച്ചുകൊണ്ടിരുന്നതും കണ്ടുകൊണ്ടിരുന്നതും ത്രില്ലേഴ്‌സാണ് പക്ഷേ ചെയ്തത് അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രങ്ങളാണെന്നും മിഥുന്‍ പറഞ്ഞു.

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

SCROLL FOR NEXT