Film News

അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഹോളിവുഡ് നടൻ മൈക്കൽ കെയ്ൻ

അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബ്രിട്ടീഷ് നടനും രണ്ട് തവണ ഓസ്‌കാർ ജേതാവുമായ മൈക്കൽ കെയ്ൻ. ദി ഗ്രേറ്റ് എസ്കേപ്പർ എന്ന അവസാന ചിത്രത്തോടെ പതിറ്റാണ്ടുകൾ നീണ്ടുന്ന നിന്ന അഭിനയ ജീവിതം അവസാനിപ്പിക്കുന്നതായി 90 വയസ്സുള്ള താരം വ്യക്തമാക്കി. ബി ബി സി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തനിക്ക് ഇപ്പോൾ ലഭിക്കാൻ സാധ്യതയുള്ളത് 90 വയസ്സോ 85 വയസ്സോ ഉള്ള കഥാപാത്രങ്ങളാകും അവർ എന്തായാലൂം ലീഡ് ആകാൻ പോകുന്നില്ല. 90 വയസ്സുള്ള മുൻനിര നായകന്മാർ നമുക്കില്ല, പകരം സുന്ദരന്മാരായ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഉണ്ട്. അതിനാൽ ഇവിടെ വച്ച് അവസാനിപ്പിക്കാം എന്ന് താൻ കരുതുന്നുയെന്ന് മൈക്കൽ കെയ്ൻ പറഞ്ഞു.

താൻ നായകനായി അഭിനയിക്കുകയും അവിശ്വസനീയമായ നിരൂപണങ്ങൾ നേടുകയും ചെയ്ത ഒരു ചിത്രം തനിക്കുണ്ട് അതിനെ മറികടക്കാൻ താൻ എന്താണ് ചെയ്യാൻ പോകുന്നത്? വിരമിക്കാൻ പോകുന്നുവെന്ന് കുറെ നാൾ ആയി പറഞ്ഞുകൊണ്ടിരിക്കുന്നു, ഇപ്പോൾ അത് ചെയ്യുകയാണെന്നും മൈക്കൽ കെയ്ൻ കൂട്ടിച്ചേർത്തു. 2014-ൽ ഈസ്റ്റ് സസെക്സിലെ ഹോവിലുള്ള തന്റെ കെയർ ഹോമിൽ നിന്ന് ഡി-ഡേയുടെ 70-ാം വാർഷികത്തിൽ നോർമാണ്ടിയിൽ നടന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ തനിച്ച് പോയപ്പോൾ വാർത്തകളിൽ ഇടം നേടിയ ഒരു യഥാർത്ഥ റോയൽ നേവി വെറ്ററൻ ആയ ബെർണാഡ് ജോർദാൻ ആയി ആണ് മൈക്കൽ കെയ്ൻ ദി ഗ്രേറ്റ് എസ്കേപ്പർ എന്ന അവസാന ചിത്രത്തിൽ അഭിനയിക്കുന്നത്.

ഹോളിവുഡിലെ ഏറ്റവും ആദരണീയനായ നടന്മാരിൽ ഒരാളാണ് മൈക്കൽ കെയ്ൻ. 160-ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തെ ബ്രിട്ടീഷ് ചലച്ചിത്ര ഐക്കണായി വിശേഷിപ്പിക്കാറുണ്ട്. ദി ഇറ്റാലിയൻ ജോബ് (1969), ബാറ്റിൽ ഓഫ് ബ്രിട്ടൻ (1969), ഗെറ്റ് കാർട്ടർ (1971), ദി ലാസ്റ്റ് വാലി (1971), ദി മാൻ ഹൂ വുഡ് ബി കിംഗ് (1975), ദ ഈഗിൾ ഹാസ് ലാൻഡഡ് (1976), എ ബ്രിഡ്ജ് ടൂ ഫാർ (1977) തുടങ്ങിയവ അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങളാണ്. ഹന്ന ആൻഡ് ഹിസ് സിസ്റ്റേഴ്‌സ്, ദി സൈഡർ ഹൗസ് റൂൾസ് എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് രണ്ട് തവണ മൈക്കൽ കെയ്നിന് മികച്ച സപ്പോർട്ടിങ് ആക്ടർക്കുള്ള അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് ക്രിസ്റ്റിയൻ ബെയിൽ നായകനായി എത്തിയ ബാറ്റ്മാൻ ട്രൈലോജിയിലെ ആൽഫ്രഡ്‌ എന്ന കഥാപാത്രം മൈക്കൽ കെയിനിന്റെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT