Film News

അമ്പരപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളുമായി 'മാർട്ടിൻ'; ​ധ്രുവ് സർജ ചിത്രം എത്തുന്നത് 13 ഭാഷകളിലായി

ധ്രുവ് സർജ നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രം 'മാർട്ടിൻ' ട്രെയിലർ പുറത്തിറങ്ങി. ആ​ഗസ്റ്റ് 5 -ന് മുംബൈയിൽ വച്ചു നടന്ന ചടങ്ങിൽ ലോകമെമ്പാടുമുള്ള പത്രപ്രവർത്തകരെയും ഇന്ത്യയിലെ മുൻനിര നിരൂപകരെയും സാക്ഷ്യം നിർത്തിയാണ് ചിത്രത്തിന്റെ ട്രെയ്ലർ പ്രദർശിപ്പിച്ചത്. കെജിഎഫിന് ശേഷം കന്നഡയിൽ നിന്നും മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീതിയാണ് ചിത്രത്തിന്റെ ട്രെയ്ലർ നൽകുന്നത്. സ്ഫോടനാത്മകമായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ചിത്രത്തിന്റെ ട്രെയിലർ. ഇന്ത്യൻ സിനിമകൾക്ക് ലോകവ്യാപകമായി ലഭിക്കാവുന്ന പുതിയ സാധ്യതകളെക്കുറിച്ചും പുതിയ കോണുകളെക്കുറിച്ചും ചർച്ച ചെയ്ത നിരവധി മനോഹരമായ പ്രസന്റേഷനുകളും ഈ പരിപാടിയിൽ ഉണ്ടായിരുന്നു.

പാക്കിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രിയോടെയാണ് ട്രെയിലറിന്റെ തുടക്കം. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്. മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുമുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ജാപ്പനീസ്, ചെെനീസ്, അറബിക് തുടങ്ങി 13 ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക. മാർട്ടിൻ ഇന്ത്യൻ സിനിമയിൽ ഒരു ഗെയിം-ചേഞ്ചർ ചിത്രമായി മാറുമെന്ന പ്രതീക്ഷയാണ് അണിയറ പ്രവർത്തകർക്കുള്ളത്. ഇന്ത്യന്‍ സിനിമയുടെ ആഗോള ദൃശ്യമാനത്തെ മെച്ചപ്പെടുത്താനും അന്താരാഷ്ട്ര വേദിയില്‍ അംഗീകാരം നേടിക്കൊടുക്കാനും ഈ ചിത്രത്തിന് സാധിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നു. 'മാർട്ടിന്റെ' കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നടൻ അർജുൻ സർജയാണ്. ധ്രുവ സർജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിറ്റിൻ ധീർ, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, 100 കോടി ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ഒൻപതോളം ഫൈറ്റ് സീക്വൻസുകൾ ചിത്രത്തിലുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ. വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഒക്ടോബർ 11 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് രവി ബസ്രൂര്‍, മണി ശര്‍മ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സത്യ ഹെഗ്ഡെ, എഡിറ്റിം​ഗ് നിർവഹിച്ചിരിക്കുന്നത് കെ.എം. പ്രകാശ്.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT