Film News

'മരക്കാര്‍' തിയേറ്ററിലേക്കില്ല; മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ച മാറ്റി വെച്ചു

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ' തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട് സിനിമ മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റി വെച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിവെച്ചതെന്ന് ഫിലിം ചേമ്പര്‍ പ്രതിനിധികള്‍ അറിയിച്ചു. നിര്‍മ്മാതാവും തിയേറ്റര്‍ ഉടമകളും ചര്‍ച്ചയുടെ ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിവെച്ചതെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.

കൊല്ലത്ത് വെച്ചായിരുന്നു സിനിമ മന്ത്രി സജി ചെറിയാന്‍ മരക്കാറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്, ഫിലിം ചേമ്പര്‍ പ്രസിഡന്റ് തുടങ്ങിയവരെ വെച്ച് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. വിഷയം സംസാരിച്ച് പരിഹരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷെ രണ്ട് കൂട്ടര്‍ക്കും വാശിയുണ്ടെന്നാണ് കേട്ടതെന്ന് മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

'നിര്‍മ്മാതാവ് എന്ന നിലയില്‍ പണം മുടക്കിയ ആന്റണിക്ക് മുടക്കുമുതല്‍ തിരിച്ച് കിട്ടേണ്ടത് ആവശ്യമാണ്. അതുപോലെ തന്നെ മോഹന്‍ലാല്‍ എന്ന വലിയ താരത്തിന്റെ സിനിമ തിയേറ്ററിലെത്തുക എന്നത് തിയേറ്റര്‍ ഉടമകളുടെ ആവശ്യം കൂടിയാണ്. അതുകൊണ്ട് ഇരു കൂട്ടരും കൂടെ ചേര്‍ന്ന് ഒരു യോജിച്ച തീരുമാനം എടുക്കണമെന്നാണ് എന്റെ തീരുമാനം.' എന്നും മന്ത്രി പറഞ്ഞു.

അതേസമയം 100 കോടി മുടക്കുമുതലുള്ള സിനിമ ആയതിനാല്‍ 40 കോടി രൂപ തിയേറ്റര്‍ അഡ്വാന്‍സായി ലഭിച്ചാല്‍ മാത്രമേ മരക്കാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാകൂ എന്നാണ് ആന്റണി പെരുമ്പാവൂര്‍ ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ചിരുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് മുന്നോടിയായി 2019ല്‍ തിയേറ്ററുടമകള്‍ നല്‍കിയ ആറ് കോടി രൂപ അഡ്വാന്‍സ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തിരികെ നല്‍കിയിരുന്നു.

കേരളത്തിലെ റിലീസ് സെന്ററുകളില്‍ തുടര്‍ച്ചയായി മൂന്നാഴ്ച മരക്കാര്‍ മാത്രം റിലീസ് ചെയ്യുന്ന സാഹചര്യമുണ്ടെങ്കില്‍ സിനിമ നല്‍കാമെന്നായിരുന്നു ആന്റണി തുടക്കത്തില്‍ പറഞ്ഞിരുന്നത്. തിയറ്ററുകളില്‍ പകുതി ആളുകള്‍ക്ക് മാത്രം പ്രവേശനാനുമതി നല്‍കി കൊണ്ട് പ്രദര്‍ശനം നടത്തിയാല്‍ മരക്കാര്‍ പോലൊരു സിനിമക്ക് മുടക്കുമുതല്‍ തിരിച്ച് പിടിക്കാന്‍ ചുരുങ്ങിയത് ഒരു മാസത്തെ ഹൗസ് ഫുള്‍ ഷോ വേണ്ടിവരുമെന്നാണ് ചലച്ചിത്രമേഖലയിലുള്ളവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കനത്ത നഷ്ടം ഒഴിവാക്കാനാണ് ആന്റണി പെരുമ്പാവൂര്‍ ഒടിടി പ്രിമിയര്‍ എന്ന സാധ്യതയിലേക്ക് കടന്നതെന്നും ഫിലിം ചേംബര്‍ പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT