Film News

'ഇന്നത്തെ കുട്ടികൾക്ക് സ്ട്രേഞ്ചർ തിങ്ങ്സ് പോലെയാണ് എനിക്ക് മനു അങ്കിൾ'; കൊയി മിൽ ഗയ തനിക്ക് വർക്ക് ആകാത്ത ചിത്രമെന്ന് അരുൺ ചന്തു

മനു അങ്കിൾ തനിക്ക് ഇന്നത്തെ കുട്ടികൾക്ക് സ്ട്രേഞ്ചർ തിങ്ങ്സ് എന്ന പോലെ ആണ് എന്ന് സംവിധായകൻ അരുൺ ചന്തു. കൂളസ്റ്റ് വില്ലനുണ്ട്, കൂളസ്റ്റ് കാമിയോ ഉണ്ട്, കുട്ടികൾ വഴി എക്‌സ്‌പ്ലോർ ചെയ്യുന്ന ഹീസ്റ്റ് ഉണ്ട്. തനിക്കിപ്പോഴും മാറ്റി നിർത്താൻ പറ്റാത്ത,കുട്ടിക്കാലത്തെ ഓർമ്മകളിലെ ഐകോണിക് ചിത്രമാണ് ആണ് മനു അങ്കിൾ എന്നും അരുൺ ചന്തു ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അരുൺ ചന്തുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗഗനചാരി മലയാളത്തിലെ ആദ്യ ഡിസ്റ്റോപിയൻ കോമഡി ചിത്രമാണ്. ചിത്രം മികച്ച പ്രേക്ഷകപ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മനു അങ്കിൾ.

അരുൺ ചന്തു പറഞ്ഞത്;

കൊയി മിൽ ഗയ എനിക്ക് വർക്ക് ആകാത്ത സിനിമയാണ്. ബോളിവുഡ് ലെൻസിലൂടെ നോക്കിയ പ്രശ്നങ്ങളുണ്ട് ആ ചിത്രത്തിന്. ജുറാസിക് പാർക്കും, ഇ.റ്റി യുമെല്ലാം കണ്ടിട്ട് മനു അങ്കിൾ കാണുമ്പോൾ, അതിലാണ് ആദ്യമായി ഏലിയൻസിനെ പറ്റിയെല്ലാം സംസാരിക്കുന്നത്. നമ്മൾ ഹോളിവുഡ് സിനിമകളിൽ കാണുന്ന ചെറിയ തീംസും, അതിലെ വാക്കുകളും ഒക്കെ നമ്മുടെ മലയാള സിനിമയിൽ മമ്മൂക്ക പറഞ്ഞു കേൾക്കുമ്പോൾ, ഇന്നും ഞാൻ ആലോചിക്കും, ആ കാലത്ത് കുട്ടികൾക്ക് വേണ്ടി സൂപ്പർ സ്റ്റാർസ് എല്ലാവരും ഒന്നിച്ചു വന്ന സിനിമയാണ് അതെന്ന്. ഇപ്പോഴത്തെ കുട്ടികൾക്ക് എങ്ങനെയാണോ സ്ട്രേഞ്ചർ തിങ്ങ്സ് അതുപോലെയാണ് എനിക്ക് മനു അങ്കിൾ. അതിൽ എല്ലാമുണ്ട്. കൂളസ്റ്റ് വില്ലനുണ്ട്, കൂളസ്റ്റ് കാമിയോ ഉണ്ട്, കുട്ടികൾ വഴി എക്‌സ്‌പ്ലോർ ചെയ്യുന്ന ഹീസ്റ്റ് ഉണ്ട്. എനിക്കിപ്പോഴും മാറ്റി നിർത്താൻ പറ്റാത്ത,കുട്ടിക്കാലത്തെ ഓർമ്മകളിലെ ഐകോണിക് മൂവി ആണ് മനു അങ്കിൾ.

തിയറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയിരുന്നു. മികച്ച ചിത്രം, മികച്ച ഫീച്ചർ ഫിലിം, മികച്ച വിഷ്വൽ എഫ്‌ഫെക്ട്‌സ് എന്ന വിഭാഗങ്ങളിൽ ന്യൂയോർക്ക് ഫിലിം അവാർഡ്സ് , ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടക്കുന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു.

'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി. ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. 'സണ്ണി' '4 ഇയർസ് ' ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT