Film News

അതിവേ​ഗ 100 കോടിയിലേക്ക് മഞ്ഞുമ്മൽ ബോയ്സിന്റെ ചാട്ടം, തമിഴ് സിനിമകളെ പിന്തള്ളി ചെന്നൈയിലും മുന്നേറ്റം

ഫെബ്രുവരിയിലെ മലയാളം റിലീസുകളിൽ അതിവേ​ഗത്തിൽ 100 കോടി ക്ലബിലേക്ക് കുതിക്കുകയാണ് ചിദംബരം രചനയും സംവിധാനവും നിർവഹിച്ച മഞ്ഞുമ്മൽ ബോയ്സ്. പത്ത് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 35 കോടിക്ക് മുകളിൽ ​ഗ്രോസ് കളക്ഷൻ ചിത്രം നേടിയെന്നറിയുന്നു. തമിഴ്നാട്ടിൽ നിന്ന് 10 കോടി ​ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറുമെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് രണ്ടിന് കേരളത്തിലെ അഡ്വാൻസ് ബുക്കിം​ഗ് 1.54 കോടിയിലെത്തിയപ്പോൾ തമിഴ്നാട്ടിൽ 2 കോടിക്ക് മുകളിലായിരുന്നു ബുക്കിം​ഗിലൂടെ വന്ന ​ഗ്രോസ്. തിയറ്ററുകളിൽ പത്ത് ദിനം പിന്നിടുമ്പോൾ ആ​ഗോള കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്സ് 75 കോടി ​ഗ്രോസ് കളക്ഷൻ പിന്നിട്ടതായാണ് ട്രാക്കേഴ്സ് പുറത്തുവിടുന്ന റിപ്പേർട്ടുകൾ.

ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസിനെത്തുന്നത്. സൗബിൻ ഷാഹിറും പിതാവ് ബാബു ഷാഹിറും സുഹൃത്ത് ഷോണും നേതൃത്വം നൽകുന്ന പറവ ഫിലിംസും ​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മുവീസും ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് എന്ന് അവകാശപ്പെടുന്ന ചെന്നൈ മായാജാലിൽ മാർച്ച് 3ന് 30 ഷോകളായാണ് മഞ്ഞുമ്മൽ ബോയ്സ് സ്ക്രീൻ ചെയ്തത്. സിനിമ കണ്ട് കമൽ ഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ്, സിദ്ധാർത്ഥ് എന്നിവർ അഭിനന്ദനങ്ങളുമായി എത്തിയതും കമൽ ഹാസൻ- ​ഗുണ ട്രിബ്യൂട്ട് എന്ന നിലക്കുള്ള സോഷ്യൽ മീഡിയ ചർച്ചകളും തമിഴ് റിലീസുകൾക്ക് മുകളിൽ സ്വീകാര്യത മഞ്ഞുമ്മലിന് നേടിക്കൊടുത്തിട്ടുണ്ട്.

വ്യാഴാഴ്ച റിലീസായെത്തിയ മഞ്ഞുമ്മൽ ബോയ്സ് ആദ്യ ദിനം 3 കോടി മുപ്പത് ലക്ഷവും രണ്ടാം ദിനം 3 കോടി 25 ലക്ഷവുമാണ് ​ഗ്രോസ് നേടിയത്. എട്ട് ദിവസം കൊണ്ട് 26 കോടി 35 ലക്ഷം കേരളത്തിൽ നിന്ന് മാത്രം ​ഗ്രോസ് കളക്ഷനായി നേടി.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT