Film News

'200 കോടിക്കരികെ മഞ്ഞുമ്മൽ ബോയ്സ്' , 2018നെ പിന്നിലാക്കി കളക്ഷൻ റെക്കോർഡ്

175 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷൻ നേടി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. ഇതോടെ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റെക്കോർഡ് ആണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ പേരിലായിരിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ '2018 എവരിവൺ ഈസ് എ ഹീറോ' എന്ന സിനിമയെ പിന്തള്ളിയാണ് മഞ്ഞുമ്മൽ ബോയ്സ് ഒന്നാം സ്ഥാനത്തെത്തിയത്. 21 ദിവസം കൊണ്ടാണ് ‘മഞ്ഞുമ്മൽ ബോയ്‌സ് ഈ നേട്ടം സ്വന്തമാക്കിയത് ഒപ്പം മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ ചിത്രമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

17 ദിവസം കൊണ്ട് മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായ പുലിമുരുകന്റെ ​ഗ്ലോബൽ കളക്ഷനെ മഞ്ഞുമ്മൽ പിന്നിലാക്കിയിരുന്നു. 139.5 കോടിയായിരുന്നു പുലിമുരുകൻ ​ഗ്ലോബൽ കളക്ഷൻ ഇതിനെയാണ് 140 കോടി നേടി മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. തിയറ്റർ പ്രദർശനം അവസാനിച്ചപ്പോൾ 175.60 കോടിയായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയുടെ ​ഗ്രോസ് കളക്ഷൻ. 200 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രമാകാനുള്ള 2018ന്റെ സാധ്യത നഷ്ടപ്പെടുത്തിയത് റിലീസിന് മുമ്പ് ഒടിടി റിലീസ് കരാറിൽ ഏർപ്പെട്ടതാണെന്ന് പിന്നീട് ചില വിതരണക്കാർ അഭിപ്രായപ്പെട്ടിരുന്നു.പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നീ ചിത്രങ്ങളാണ് ടോപ് ഫൈവില്‍ ഉള്ള മികച്ച കലക്‌ഷന്‍ നേടിയ മറ്റു മലയാള ചിത്രങ്ങൾ. കൂടാതെ അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്‌ഷൻ (ഏകദേശം 8 കോടി രൂപ) സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിനാണ്.

2024 ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസിനെത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് എന്ന് അവകാശപ്പെടുന്ന ചെന്നൈ മായാജാലിൽ മാർച്ച് 3ന് 30 ഷോകളായാണ് മഞ്ഞുമ്മൽ ബോയ്സ് സ്ക്രീൻ ചെയ്തത്. സിനിമ കണ്ട് കമൽ ഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ്, സിദ്ധാർത്ഥ് എന്നിവർ അഭിനന്ദനങ്ങളുമായി എത്തിയതും കമൽ ഹാസൻ- ​ഗുണ ട്രിബ്യൂട്ട് എന്ന നിലക്കുള്ള സോഷ്യൽ മീഡിയ ചർച്ചകളും തമിഴ് റിലീസുകൾക്ക് മുകളിൽ സ്വീകാര്യത മഞ്ഞുമ്മലിന് നേടിക്കൊടുത്തിട്ടുണ്ട്. വ്യാഴാഴ്ച റിലീസായെത്തിയ മഞ്ഞുമ്മൽ ബോയ്സ് ആദ്യ ദിനം 3 കോടി മുപ്പത് ലക്ഷവും രണ്ടാം ദിനം 3 കോടി 25 ലക്ഷവുമാണ് ​ഗ്രോസ് നേടിയത്. എട്ട് ദിവസം കൊണ്ട് 26 കോടി 35 ലക്ഷം കേരളത്തിൽ നിന്ന് മാത്രം ​ഗ്രോസ് കളക്ഷനായി നേടി.

ഏറ്റവും വേ​ഗത്തിൽ ​ഗ്രോസ് കളക്ഷൻ നൂറ് കോടി പിന്നിട്ട മലയാള ചിത്രമെന്ന റെക്കോർഡിന് പിന്നാലെ 17 ​ദിവസം കൊണ്ട് മലയാളത്തിലെ ഏറ്റവും ഉയർന്ന വേൾഡ് വൈഡ് കളക്ഷൻ നേടിയ ചിത്രവുമായി 2018 മാറിയിരുന്നു. 137.60 കോടി രൂപയാണ് 17 ദിവസം കൊണ്ട് സിനിമ ​ഗ്രോസ് കളക്ഷനായി നേടിയത്. 22ാം ദിനത്തിൽ 150 കോടിക്ക് മുകളിൽ കളക്ഷൻ പിന്നിട്ടു. 2018 എന്ന സിനിമ പത്ത് ദിവസം കൊണ്ട് 100 കോടി ​ക്ലബിലെത്തിയതായി നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആദ്യമായി വെളിപ്പെടുത്തിയ ക്യു സ്റ്റുഡിയോ അഭിമുഖത്തിലായിരുന്നു.

സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ എന്നിവരുടെ നേതൃത്വത്തിൽ പറവ ഫിലിംസും ​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മുവീസും ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മിച്ചത്. 4.5 കോടി മുടക്കുമുതലിലാണ് ചിത്രത്തിനായി പെരുമ്പാവൂരിൽ ​ഗുണ ​കേവ് സെറ്റ് ഒരുക്കിയത്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്നാട്ടിലും റിലീസിന് പിന്നാലെ ട്രെൻഡ് സെറ്ററായിരുന്നു. ഷൈജു ഖാലിദാണ് ക്യാമറ. സുഷിൻ ശ്യാം മ്യൂസിക്കും അജയൻ ചാലിശേരി പ്രൊഡക്ഷൻ ഡിസൈനും വിവേക് ഹർഷൻ എഡിറ്റിം​ഗും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT