Film News

'സലിംകുമാറിനെ ഒഴിവാക്കിയത് ശരിയല്ല'; 'ചലച്ചിത്ര അക്കാദമിയുടേത് മോശം പ്രവർത്തനങ്ങൾ'; മണിയൻപിള്ള രാജു

ദേശിയ സംസ്ഥാന അവാർഡുകൾ നേടിയ സലിം കുമാറിനെപ്പോലൊരു നടനെ ഐ എഫ്എഫ് കെയുടെ ഉദ്ഘാടനം ചടങ്ങിൽ നിന്നും ഒഴിവാക്കിയതിനെ വിമർശിച്ച് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. സലിം കുമാറിനെപ്പോലൊരു നടനെ കാറ് അയച്ചു കൊടുത്തു വേണം പരിപാടിയിലേയ്ക്ക് കൊണ്ട് വരേണ്ടതെന്ന് മണിയൻപിള്ളരാജു ദ ക്യൂവിനോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ചലച്ചിത്ര അക്കാദമിയിലെ പ്രവർത്തനങ്ങൾ വളരെ മോശമാണെന്നും ഫിലിം ഫെസ്റ്റിവലിന്റെ ഗ്ലാമറൊക്കെ പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ

ദേശിയ സംസ്ഥാന അവാർഡുകൾ നേടിയ സലിം കുമാറിനെപ്പോലൊരു നടനെ ഐ എഫ്എഫ് കെയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയത് വളരെ മോശമായിപ്പോയി. കാറ് അയച്ചു വേണമായിരുന്നു അദ്ദേഹത്തെ ചടങ്ങിലേക്ക് കൊണ്ട് വരേണ്ടിയിരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ചലച്ചിത്ര അക്കാദമിയിലെ പ്രവർത്തനങ്ങൾ വളരെ മോശമാണ്. ഫിലിം ഫെസ്റ്റിവലിന്റെ ഗ്ലാമറെല്ലാം പോയി. മുൻ വർഷങ്ങളിലൊക്കെ ഫിലിം ഫെസ്റ്റിവലിനെക്കുറിച്ചൊക്കെ മാധ്യമങ്ങളിൽ വാർത്തകൾ വരുമായിരുന്നു. എന്നാൽ പല സ്ഥലങ്ങളിലാക്കി അതിന്റെ ഗ്ളാമർ കളഞ്ഞു. തിരുവനന്തപുരത്ത് ലിമിറ്റഡ് ആളുകളെവെച്ച് മേള നടത്തണമായിരുന്നു. സിനിമയ്ക്ക് വേണ്ടി ചലച്ചിത്ര അക്കാഡമി യാതൊന്നും ചെയ്യുന്നില്ല. കമൽ ഓഫീസിൽ വന്ന് കുറെ നേരം ഇരിക്കും. പിന്നെ ഫെസ്റ്റിവലിന്റെ ബജറ്റ് കൊടുത്തിട്ടു പോകും.

അതെ സമയം ചലച്ചിത്ര മേളയില്‍ പങ്കെടുക്കില്ലെന്ന സലിംകുമാറിന്റെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ഒരിക്കലും സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ല. താന്‍ നേരിട്ട് വിളിച്ച് അരമണിക്കൂര്‍ സംസാരിച്ചിരുന്നതായും കമല്‍ വ്യക്തമാക്കി. സലിംകുമാറിനുണ്ടായ ബുദ്ധിമുട്ടിന് മാപ്പ് ചോദിക്കുന്നുവെന്നും കമല്‍ പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT