Film News

നിനക്ക് അഭിനയിക്കാൻ അറിയില്ലെന്നു പറഞ്ഞു; ആ ഹിറ്റ് ചിത്രത്തിൽ നിന്നും സംവിധായകൻ തന്നെ പുറത്താക്കാൻ ഒരുങ്ങിയതിനെക്കുറിച്ച് മനീഷ കൊയ്‌രാള

അനിൽ കപൂർ-മനീഷ കൊയ്‌രാള ജോഡിയുടെ ഏറ്റവും മികച്ച സിനിമയായും ഹിന്ദി ക്ലാസിക്ക് ചിത്രമായും കരുതപ്പെടുന്ന സിനിമയാണ് ‘1942 എ ലവ് സ്റ്റോറി’. വിധു വിനോദ് ചോപ്രയുടെ സംവിധാനത്തിൽ 1994 ൽ പുറത്തിറങ്ങിയ ചിത്രവും അതിലെ ​ഗാനങ്ങളും ഇന്നും പ്രേക്ഷകന് പ്രിയപ്പെട്ടതാണ്. എന്നാൽ ചിത്രത്തിന്റെ സ്ക്രീൻ ടെസ്റ്റിൽ പങ്കെടുക്കവേ തനിക്ക് അഭിനയിക്കാൻ അറിയില്ലെന്നാണ് സംവിധായകൻ വിധു വിനോദ് ചോപ്ര പറഞ്ഞതെന്നും, ചിത്രത്തിൽ നിന്ന് തന്നെ പുറത്താക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നുവെന്നും മനീഷ കൊയ്രാള പറഞ്ഞു. എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മനീഷ.

മനീഷ കൊയ്‌രാള പറഞ്ഞത്:

അക്കാലത്തെ ഏറ്റവും വലിയ പ്രൊജക്ടായിരുന്നു ‘1942 എ ലവ് സ്റ്റോറി’ എന്ന ചിത്രം. ആ ചിത്രത്തിന്റെ സ്ക്രീൻ ടെസ്റ്റിൽ എനിക്ക് വഴക്ക് കേട്ടിരുന്നു. വിനോദ് എന്നോട് പറഞ്ഞത് എനിക്ക് അഭിനയിക്കാൻ അറിയില്ല എന്നാണ്. ഞാൻ ഒരുപാട് കഷ്ടപ്പെട്ട് എനിക്കൊരു ചാൻസ് കൂടി തരുമോ എന്നു ചോ​ദിച്ചു. അങ്ങനെയാണ് അദ്ദേഹം എന്നോട് നാളെ വരൂ എന്ന് പറഞ്ഞത്. വളരെ കഷ്ടപ്പെട്ടിട്ടാണ് എനിക്ക് ആ ചാൻസ് കിട്ടിയത്. വിനോദിന്റെ വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് സ്ക്രിപ്റ്റ് റീഡിങ്ങ് നടക്കുന്ന സമയത്തും വിനോദ് എന്നോട് പല തവണ പറഞ്ഞു, നോക്കൂ മനീഷ, അനിൽ കപൂറും ജാക്കി ഷറോഫും ഇവിടുത്തെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർസ് ആണ്. അവർ ഒരുമിച്ച് ഒരുപാട് ഹിറ്റ് ചിത്രങ്ങൾ നൽകിയിട്ടുള്ളതാണ്. ഈ സിനിമയിൽ അവർ രണ്ട് പേരും നിന്നെയാണ് പ്രണയിക്കുന്നത്. അതുകൊണ്ട് നീ എന്ത് ചെയ്താലും അത് മനോഹരമായിരിക്കണം. നീ എന്ത് ചെയ്യുന്നു എന്ന് എനിക്ക് അറിയേണ്ട, അതെന്താണെങ്കിലും മികച്ചതായിരിക്കണം. നിന്നെ സുന്ദരിയായി പ്രേക്ഷകന് തോന്നിയില്ലെങ്കിൽ ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ നുണ പറയുകയാണെന്ന് അവർ കരുതും. അത്ര സുന്ദരിയില്ലാത്ത ഒരു പെണ്ണിന് പിറകെ ഇവർ എന്തിനാണ് പോകുന്നതെന്ന് അവർ‌ക്ക് തോന്നരുത്. ഇത്തരത്തിൽ വളരെയധികം സമ്മർദ്ദങ്ങൾ എനിക്കുണ്ടായിരുന്നു. പക്ഷേ സിനിമ വലിയൊരു ബിസിനസ്സാണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ആ സമയത്ത് എനിക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. പക്ഷേ എങ്ങനെയൊക്കെയോ ഞാൻ അതിനെക്കുറിച്ച് മനസ്സിലാക്കി. അതിന് ശേഷം ഞങ്ങൾ വളരെ മികച്ച സുഹൃത്തുക്കളായി മാറി.

'മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും അനുഭവവുമായിരിക്കും ഈ സിനിമ'; മമ്മൂട്ടി- മോഹൻലാൽ ചിത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

'സ്‌കൂൾ ഡ്രോപ്പൗട്ടായ വ്യക്തിയാണ് അദ്ദേഹം, എങ്കിലും 8 ഭാഷകൾ സംസാരിക്കും'; കമൽ ഹാസന് പിറന്നാൾ ആശംസകളുമായി സൂര്യ

ഇതായിരുന്നില്ല 'ദിൽ സേ'യുടെ യഥാർത്ഥ ക്ലൈമാക്സ്; ചിത്രത്തിനായി മണിരത്നം ആദ്യം തീരുമാനിച്ച ക്ലൈമാക്സിനെക്കുറിച്ച് മനീഷ കൊയ്‌രാള

ഒന്നാം ഭാ​ഗത്തെക്കാൾ കൂടുതൽ തമാശ രണ്ടാം ഭാ​ഗത്തിൽ പ്രതീക്ഷിക്കാം, 'പ്രേമലു 2' എത്തുക ബി​ഗ് ബ‍ഡ്ജറ്റിലെന്ന് ​ഗിരീഷ് എഡി

'ഒരു കമൽ ആരാധകൻ രജിനികാന്തിന് വേണ്ടി ചെയ്യുന്ന സിനിമയാണ് 'കൂലി', അവർ തമ്മിലുള്ള പ്രധാന വ്യത്യാസം ഇതൊക്കെയാണ്': ലോകേഷ് കനകരാജ്

SCROLL FOR NEXT