Film News

ഓസ്കാർ കമ്മിറ്റിയിലേക്ക് കൂടുതൽ ഇന്ത്യക്കാർ; കീരവാണിക്കൊപ്പം മണിരത്നവും സാബു സിറിലും അക്കാദമിയിലേക്ക്

ആർആർആർ ഓസ്കാർ നേട്ടത്തിന് പിന്നാലെ ദി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സിൽ മെമ്പർ ആയി ക്ഷണിക്കപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഓസ്‌കാർ ജേതാക്കളായ എം എം കീരവാണി,ചന്ദ്രബോസ്, ചിത്രത്തിലെ അഭിനേതാക്കളായ ജൂനിയർ എൻ ടി ആർ, രാം ചരൺ , പ്രൊ‍ഡക്ഷൻ ഡിസൈനറായ സാബു സിറിൽ, ഛായാ​ഗ്രഹാകൻ സെന്തിൽ കുമാർ എന്നിവരാണ് അക്കാദമിയിലേക്ക് ക്ഷണിക്കപ്പെട്ടത്. ഇവരെക്കൂടാതെ മണിരത്നം, കരൺ ജോഹർ, ചൈതന്യ തംഹാനെ, ഷൗന സെൻ, സിദ്ധാർഥ് റോയ് കപൂർ തുടങ്ങിയവരും ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

398 പേരെയാണ് പുതിയതായി അക്കാദമി അം​ഗങ്ങളായി ക്ഷണിച്ചിരിക്കുന്നത്. ഓസ്റ്റിൻ ബട്ട്ലർ, ടെയ്‌ലർ സ്വിഫ്റ്റ്, എവെരിതിങ് എവെരിവെയർ ആൾ അറ്റ് വൺസ് താരം കെ ഹുയു ക്യൂവാൻ എന്നിവരും പട്ടികയിലുണ്ട്. അക്കാദമിയിൽ ഇപ്പോൾ പതിനായിരത്തിലധികം അംഗങ്ങളുണ്ട്. ഈ അംഗങ്ങൾക്ക് വാർഷിക ഓസ്‌കാർ ചടങ്ങിനുള്ള നോമിനികൾക്ക് വോട്ടുചെയ്യുന്നത് ഉൾപ്പെടെ വിവിധ റോളുകൾ ഉണ്ടായിരിക്കും.

ഈ കലാകാരന്മാരെയും പ്രൊഫഷണലുകളെയും തങ്ങളുടെ അംഗത്വത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അക്കാദമി അഭിമാനിക്കുന്നു. അവർ സിനിമാ മേഖലകളിലുടനീളമുള്ള അസാധാരണമായ ആഗോള പ്രതിഭകളെ പ്രതിനിധീകരിക്കുന്നു, കൂടാതെ ചലച്ചിത്രങ്ങളുടെ കലകളിലും ശാസ്ത്രങ്ങളിലും ലോകമെമ്പാടുമുള്ള സിനിമാ ആരാധകരിലും സുപ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അക്കാദമി സി ഇ ഓ ബിൽ ക്രാമർ പ്രസിഡന്റ് ജാനറ്റ് യാങ് എന്നിവർ പറഞ്ഞു.

മികച്ച ഗാനത്തിനുള്ള ഓസ്കാർ അവാർഡ് ഈ വർഷമാണ് ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനം സ്വന്തമാക്കിയത്. മികച്ച ഡോക്യുമെന്ററി ആയി ദി എലിഫന്റ് വിസ്പറേഴ്സ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഷൗനക് സെന്നിന്റെ ഓൾ ദാറ്റ് ബ്രീത്ത് മികച്ച ഡോക്യുമെന്ററി വിഭാഗത്തിലും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT