Film News

'ഉള്ളം തുടിക്കണ് കണ്ണ് തിരയണ് ചെമ്പാവ് ചോപ്പുള്ള പെണ്ണാണ്' ; മന്ദാകിനിയിലെ പുതിയ ഗാനം

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാ​കിനിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഉള്ളം തുടിക്കണ് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും വരികൾ എഴുതിയിരിക്കുന്നതും രമ്യത് രാമൻ ആണ്. അമ്പിളിയും ആരോമലും ആദ്യമായി ഡ്രൈവിംഗ് സ്കൂളിൽ വച്ച് കണ്ടു മുട്ടുന്നതും പരസ്പരം ഇഷ്ട്ടപെട്ടു കല്യാണത്തിലേക്ക് എത്തുന്നതുമാണ് ഗാനത്തിന്റെ പശ്ചാത്തലം. ബിബിൻ അശോക് ആണ് ഗാനത്തിനായി സംഗീതം നൽകിയിരിക്കുന്നത്. ചിത്രം നാളെ തിയറ്ററുകളിലെത്തും.

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ അവതരിപ്പിക്കുന്ന ആരോമലിന്റെയും അമ്പിളിയുടെയും വിവാഹവും തുടർന്ന് ആ രാത്രിയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചെറിയ കുട്ടികളിൽ തുടങ്ങി റിട്ടയേർഡ് ആയ ആളുകൾക്ക് വരെ കാണാൻ പറ്റുന്ന ഒരു ഫാമിലി സിനിമയാണ് മന്ദാകിനിയെന്നും ഈ സിനിമയിൽ എല്ലാവരെയും റെപ്രെസെന്റ്റ് ചെയ്യുന്ന ആരെങ്കിലും ഉണ്ടാകും. അതുകാരണം മുഴുവൻ പ്രേക്ഷകരെയും ഈ സിനിമ ടാർജറ്റ് ചെയ്യുന്നുണ്ടെന്നും നടൻ അൽത്താഫ് സലിം ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ചിത്രത്തിന്റേതായി ഇതുവരെ രണ്ട് ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. ഷിജു എം ഭാസ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ബിബിൻ അശോക് ആണ്. ഷിജു എം ഭാസ്കർ, ഷാലു എന്നിവർ ചേർന്നാണ് ചിത്രത്തിനായി കഥ ഒരുക്കിയിരിക്കുന്നത്. ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്,അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്

എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്

'താൻ എന്താ എന്നെ കളിയാക്കാൻ വേണ്ടി സിനിമയെടുക്കുകയാണോ എന്നാണ് മമ്മൂക്ക ആദ്യം ശ്രീനിവാസനോട് ചോദിച്ചത്'; കമൽ

അഭിനേതാക്കൾക്ക് തുല്യവേതനം അപ്രായോഗികം; മുഖ്യമന്ത്രിക്ക് കത്തെഴുതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കത്തിന്റെ പൂർണ്ണ രൂപം

SCROLL FOR NEXT