Film News

'കേരള ബോക്സ് ഓഫീസിൽ നിന്ന് 3 ദിവസം കൊണ്ട് ഒരു കോടി നേടി മന്ദാകിനി' ; മികച്ച പ്രതികരണവുമായി അൽത്താഫ് സലിം ചിത്രം

കേരള ബോക്സ് ഓഫീസിൽ നിന്ന് 3 ദിവസം കൊണ്ട് ഒരു കോടി രൂപ കളക്ഷൻ നേടി അൽത്താഫ് സലിം ചിത്രം മന്ദാകിനി. മെയ് 24 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ദിനത്തെക്കാൾ ചിത്രത്തിന് മൂന്നാം ദിവസം കളക്ഷൻ കൂടുന്നു എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ നാലാം ദിവസമായ ഇന്നലെ കണക്കുകൾ പ്രകാരം അയ്യായിരം ടിക്കറ്റ് ബുക്ക് മൈ ഷോ വഴി വിറ്റെന്നാണ് സൂചിപ്പിക്കുന്നത്. ഈ വർഷം മലയാളത്തിൽ റിലീസ് ചെയ്ത വലുതും ചെറുതുമായ സിനിമകൾക്കിടയിൽ മറ്റൊരു ക്വാളിറ്റി ഫിലിം കൂടി. ചെറിയ പ്ലോട്ടിനെ ഹ്യൂമറിന്റെ സഹായത്തോടെ നന്നായി പ്രെസെന്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ സോഷ്യൽ മീഡിയകളിൽ കുറിച്ചത്. ചിത്രത്തിലെ ഹ്യൂമറിനെയും അൽത്താഫിന്റെയും അനാർകലിയുടേയും പ്രകടനത്തെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്.

മലയാള സിനിമയിൽ ഫീമെയിൽ ക്യാരക്ടർ റോളുകൾ ഒന്നുമില്ല എന്ന പരിഭവം ചിത്രം തീർത്തു കൊടുത്തിട്ടുണ്ട് എന്നാണ് ചിത്രം കണ്ട ഒരു പ്രേക്ഷകൻ എക്സിൽ കുറിച്ചത്. ആദ്യം കേൾക്കുമ്പോൾ തന്നെ തനിക്ക് അത്യാവശ്യം കോൺഫിഡൻസ് ഉള്ള സ്ക്രിപ്റ്റ് ആയിരുന്നു മന്ദാകിനിയുടേത്. വളരെ ക്ലീൻ ആയി ആരും മോശം പറയാത്ത ഒരു സിനിമ ആയി ആണ് മന്ദാകിനി തോന്നിയതെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അനാർക്കലി മരിക്കാർ പറഞ്ഞിരുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്,അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

കഴിഞ്ഞ വാരം പുറത്തിറങ്ങിയ വിപിൻ ദാസ് ഒരുക്കിയ വെഡ്‌ഡിങ് എന്റർടൈനർ ചിത്രമായ ഗുരുവായൂരമ്പല നടയിലിൽ നിന്നേറെ വ്യത്യസ്തമായി ചെറിയ സ്കെയ്ലിൽ, അധികം കഥാപാത്രങ്ങളെ ആശ്രയിക്കാതെ, ഒരു കല്യാണ പശ്ചാത്തലവും വീടുമാണ് വിനോദ് ലീല മന്ദാകിനിയിൽ ഉപയോഗിച്ചിരിക്കുന്നത്. അനാർക്കലി മരിക്കാർ, അൽത്താഫ് സലിം അവതരിപ്പിക്കുന്ന ആരോമലിന്റെയും അമ്പിളിയുടെയും വിവാഹവും തുടർന്ന് ആ രാത്രിയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു കല്യാണ ദിവസം വീട്ടിൽ അരങ്ങേറുന്ന സംഭവങ്ങളെ വളരെ റിലേറ്റബിൾ ആയ തമാശകളിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് വളരെയേറെ പ്രാധാന്യവും മന്ദാകിനി നൽകുന്നുണ്ട്. ചിരിക്ക് ഒപ്പം തന്നെ ഒരല്പം മാസ്സും ഇവർക്കായി സംവിധായകൻ മാറ്റിവച്ചിട്ടുണ്ട്. അനാർക്കലി മരിക്കാർ അവതരിപ്പിച്ച അമ്പിളി എന്ന നായികാ കഥാപാത്രമുൾപ്പടെ ചിത്രത്തിലെ സ്ത്രീകൾ കഥാഗതിയിൽ കാര്യമായ മാറ്റം കൊണ്ടുവരുന്നുണ്ട്. കല്യാണ വീടുകളിൽ സ്ഥിരം കണ്ടു വരുന്ന വെപ്രാളങ്ങളും, ആശങ്കകളും മന്ദാകിനിയിൽ ചിരിയുണർത്തുന്നുണ്ട്.

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്

എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്

'താൻ എന്താ എന്നെ കളിയാക്കാൻ വേണ്ടി സിനിമയെടുക്കുകയാണോ എന്നാണ് മമ്മൂക്ക ആദ്യം ശ്രീനിവാസനോട് ചോദിച്ചത്'; കമൽ

അഭിനേതാക്കൾക്ക് തുല്യവേതനം അപ്രായോഗികം; മുഖ്യമന്ത്രിക്ക് കത്തെഴുതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കത്തിന്റെ പൂർണ്ണ രൂപം

SCROLL FOR NEXT