മമ്മൂട്ടി  
Film News

മമ്മൂട്ടി ചിത്രം 'വണ്‍' ഒ.ടി.ടി റിലീസല്ല, പ്രചരണം വ്യാജം

മമ്മൂട്ടി നായകനായ വണ്‍ ഒ.ടി.ടി റിലീസ് എന്ന വാര്‍ത്തകള്‍ തള്ളി സംവിധായകനും അണിയറ പ്രവര്‍ത്തകരും. സിനിമയിലെ ടെയിന്‍ എന്‍ഡ് സീന്‍ ഉള്‍പ്പെടെ ചിത്രീകരിക്കാന്‍ ബാക്കി നില്‍ക്കെയാണ് സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ ഒടിടി റിലീസായി എത്തുമെന്ന പ്രചരണം വന്നത്.

പൊളിറ്റിക്കല്‍ ത്രില്ലറായ 'വണ്‍' പൂര്‍ത്തിയാകണമെങ്കില്‍ മമ്മൂട്ടി ഉള്‍പ്പെടുന്ന ക്രൗഡ് സീക്വന്‍സും ടെയില്‍ എന്‍ഡും ചിത്രീകരിക്കണമെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് 'ദ ക്യു'വിനോട് ജൂലൈ ആദ്യവാരം പറഞ്ഞിരുന്നു. തിയറ്റര്‍ റിലീസ് മാത്രമേ ആലോചിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാവുന്ന സീന്‍ അല്ലെന്നും അതിനാലാണ് നീണ്ടുപോയതെന്നും സന്തോഷ് വിശ്വനാഥ് അറിയിച്ചിരുന്നു

വിഷു റിലീസായിരുന്നു ആദ്യ പ്ലാന്‍

ഏപ്രില്‍ 2 ന് ചിത്രം റിലീസ് ചെയ്യാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നതാണ്. സെന്‍സറിങിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ലോക്ക്ഡൗണ്‍ വരുന്നത്. പിന്നീട് ഓണം റിലീസായി ആഗസ്റ്റ് 27ന് ചിത്രം തിയേറ്ററുകളിലെത്തിക്കാമെന്ന് തീരുമാനിച്ചു. ജൂലൈ അവസാനം തിയേറ്ററുകള്‍ തുറക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇപ്പോഴത്തെ അവസ്ഥയില്‍ ജൂലൈ അവസാനം തിയേറ്ററുകള്‍ തുറക്കുമെന്ന് പറയാന്‍ സാധിക്കില്ല. മാത്രമല്ല തിയേറ്ററുകള്‍ തുറന്നാലും ജനങ്ങള്‍ തിയേറ്ററിലേക്ക് വരുന്ന ഒരു സാഹചര്യം ഉണ്ടാകണം.

തിയറ്ററുകളിലേക്ക് തന്നെ

'വണ്‍' എന്തായാലും തിയേറ്ററിലാകും റിലീസ് ചെയ്യുക. നിര്‍മ്മാതാവിന്റെയും താല്‍പര്യം അതുതന്നെയാണ്. ബിഗ് സ്‌ക്രീനില്‍ കാണേണ്ട സിനിമയാണ് വണ്‍. ആ രീതിയിലാണ് ചിത്രം ആലോചിച്ചതും ഷൂട്ട് ചെയ്തതും എല്ലാം. ആ സിനിമ മൊബൈലില്‍ കാണുക എന്നുള്ളത് ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. അതുകൊണ്ട് തിയേറ്റര്‍ റിലീസിന് വേണ്ടി കാത്തിരിക്കും', സന്തോഷ് വിശ്വനാഥ് പറഞ്ഞു.

മമ്മൂട്ടി കടക്കല്‍ ചന്ദ്രന്‍

മമ്മൂട്ടി കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന 'വണ്‍' വര്‍ത്തമാന കാല രാഷ്ട്രീയം പറയുന്ന സിനിമയെന്ന സൂചന നല്‍കി ടീസര്‍. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്പൂഫ് സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥിന്റെ രണ്ടാമത്തെ സിനിമയാണ് ‘വണ്‍’. ബോബി-സഞ്ജയ് ആണ് തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യാന്‍ കിട്ടുന്ന ഒരു ദിവസം, നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഡെമോക്രസിയെന്ന വാക്കിന്റെ അര്‍ത്ഥം അതാണ്, എന്ന ഡയലോഗ് ഉള്‍ക്കൊള്ളിച്ചാണ് ടീസര്‍.

വന്‍ താരനിരക്കൊപ്പമാണ് സിനിമ. ജോജു ജോര്‍ജ്ജ്, നിമിഷാ സജയന്‍,മധു, മുരളി ഗോപി, അലന്‍സിയര്‍, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്‍, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT