Film News

'കടുഗണ്ണാവ'യ്ക്കായി മമ്മൂട്ടി ലങ്കയില്‍, യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ എന്ന് സനത് ജയസൂര്യ; സ്വീകരണം

എം.ടി.വാസുദേവന്‍ നായരുടെ കൃതികളെ ആധാരമാക്കി ഒരുങ്ങുന്ന ആന്തോളജിക്ക് വേണ്ടി മമ്മൂട്ടി ശ്രീലങ്കയില്‍. കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് എന്ന ചെറുചിത്രമാണ് ആന്തോളജിയില്‍ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്നത്. നേരത്തെ ലിജോ പെല്ലിശേരി ചെയ്യാനിരുന്ന സിനിമയായിരുന്നു കടുഗണ്ണാവ. നന്‍പകല്‍ നേരത്ത് മയക്കം എന്ന മമ്മൂട്ടി സിനിമയുടെ തിരക്കിനെ തുടര്‍ന്ന് ലിജോ പ്രൊജക്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സുജിത് വാസുദേവാണ് കടുഗണ്ണാവയുടെ ക്യാമറ. എം.ടിയുടെ മകള്‍ അശ്വതി വി നായരാണ് നിര്‍മ്മാണം.

ശ്രീലങ്കയുടെ ടൂറിസം അംബാസിഡര്‍ കൂടിയായ മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ മമ്മൂട്ടിയെ സന്ദര്‍ശിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു. മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിക്കാനായത് ബഹുമതിയായി കാണുന്നുവെന്നായിരുന്നു ജയസൂര്യയുടെ ട്വീറ്റ്. ശരിക്കും നിങ്ങളൊരു സൂപ്പര്‍താരം തന്നെ എന്നും ജയസൂര്യ. ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയെയും മമ്മൂട്ടി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ടൂറിസത്തെ തിരിച്ചുപിടിക്കാനായി വിസിറ്റ് ശ്രീലങ്ക എന്ന കാമ്പയിന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ ടാഗിനൊപ്പമാണ് സനത് ജയസൂര്യ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തത്.

നിന്റെ ഓര്‍മ്മയ്ക്ക്' എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചെറുകഥയുടെ കഥാതുടര്‍ച്ചയെന്ന രീതിയില്‍ എം.ടി. എഴുതിയ യാത്രാനുഭവമാണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്.

എം.ടിയുടെ പത്ത് കഥകളാണ് ആന്തോളജിയായി ഒരുങ്ങുന്നത്. പ്രിയദര്‍ശന്‍ രണ്ട് ചിത്രങ്ങളൊരുക്കുന്നു. ഓളവും തീരവും വീണ്ടുമെത്തുമ്പോള്‍ മോഹന്‍ലാലാണ് നായകന്‍. പ്രിയന്റെ തന്നെ ശിലാലിഖിതത്തില്‍ ബിജു മേനോനും നായകനാകുന്നു. ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, സന്തോഷ് ശിവന്‍, രതീഷ് അമ്പാട്ട്, എം.ടിയുടെ മകള്‍ അശ്വതി വി നായര്‍ എന്നിവരാണ് സംവിധായകര്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT