Film News

വണ്‍ സംവിധായകനൊപ്പം വീണ്ടും മമ്മൂട്ടി, ഫീല്‍ ഗുഡ് സിനിമയെന്ന് സന്തോഷ് വിശ്വനാഥ്

അടുത്തത് മമ്മൂട്ടി ചിത്രമെന്ന് സന്തോഷ് വിശ്വനാഥ് ദ ക്യുവിനോട്. മമ്മുക്കയുടെ അടുത്ത് 2 കഥകള്‍ പറഞ്ഞിട്ടുണ്ടെന്നും, അതില്‍ മമ്മുക്കക്ക് ഇഷ്ടപ്പെടുന്ന കഥ അടുത്ത സിനിമയായി ചെയ്യുമെന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു. കേരളത്തിന് പുറത്തുള്ള മുന്‍നിര ബാനറാണ് മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ വണ്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് തിയറ്ററുകളിലെത്തിയത്. തൊട്ടുപിന്നാലെ നെറ്റ്ഫ്‌ളിക്‌സിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

സന്തോഷ് വിശ്വനാഥ് ദ ക്യുവിനോട്

അടുത്ത പ്രൊജക്റ്റ് മമ്മുക്കയുടെ കൂടെ. മമ്മുക്കയുടെ അടുത്ത് രണ്ട് സബ്ജക്ടുകള്‍ പറഞ്ഞിട്ടുണ്ട്. ആദ്യം വര്‍ക്ക്-ഔട്ട് ആകുന്ന സബ്ജക്ട് ആയിരിക്കും സിനിമയാക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും അടുത്തത്. പോസ്റ്റ്-കോവിഡില്‍ വലിയ സിനിമകള്‍ ചിത്രീകരിക്കാന്‍ കഴിയുമെന്നാണ് വിചാരിക്കുന്നത്. 2022ല്‍ ആയിരിക്കും സിനിമ ചിത്രീകരണം തുടങ്ങുന്നത്. ഏത് ജോണര്‍ ആണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല പക്ഷെ നമ്മള്‍ എല്ലാം കാണാന്‍ ആഗ്രഹിക്കുന്ന പഴയൊരു മമ്മുക്കയെ ഈ സിനിമയില്‍ കാണാന്‍ കഴിയും. ഒരു ഫീല്‍ ഗുഡ് മമ്മുക്കയെയായിരിക്കും ഈ സിനിമയില്‍ കാണാന്‍ പോകുന്നത്. മമ്മുക്കയുടെ അടുത്ത് പറഞ്ഞ 2 തിരക്കഥകളും അവസാന ഘട്ട എഴുത്തിലാണ്. ആദ്യ മലയാള ചിത്രം മമ്മുക്കയെ വച്ച് ലോഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബോബി-സഞ്ജയ് രചന നിര്‍വഹിച്ച വണ്‍ തമിഴ് പതിപ്പും പുറത്തുവന്നിരുന്നു. സ്പൂഫ് സ്വഭാവമുള്ള 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വണ്‍.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT