മമ്മൂട്ടിയുടെ 2020ലെ ആദ്യ റിലീസായി ജനുവരി 23ന് തിയറ്ററുകളിലെത്തുകയാണ് ഷൈലോക്ക്. കറുപ്പുടുത്ത് സ്റ്റൈലിഷ് ഗെറ്റപ്പില്‍ കഴുത്തറപ്പന്‍ പലിശക്കാരനായി മമ്മൂട്ടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയ ടീസറുകള്‍ക്കും കാരക്ടര്‍ പോസ്റ്ററുകള്‍ക്കും പിന്നാലെ പുതിയ പോസ്റ്ററിലെ ഗെറ്റപ്പ് സര്‍പ്രൈസിനുളള സൂചനയെന്ന് ആരാധകര്‍ കരുതുന്നു. പക്കാ വില്ലന്‍ ഭാവത്തില്‍ ആക്ഷന്‍ ലുക്കിലെത്തുന്ന കഥാപാത്രത്തിന് പിന്നാലെ കഴുത്തില്‍ ഏലസും ചുരുളന്‍ മുടിയുമായി മമ്മൂട്ടിയുടെ രണ്ടാം ഗെറ്റപ്പ് പുറത്തുവന്നിട്ടുണ്ട്. ട്വിറ്ററില്‍ ദേവനും അസുരനും എന്ന കാപ്ഷനോടെ രണ്ട് ലുക്കും പ്രചരിക്കുന്നത്. ഡബിള്‍ റോള്‍ ആണോ, അതോ രണ്ട് കാലഘട്ടമാണോ എന്ന് അണിയറക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
'ഷൈലോക്ക്' സെന്‍സറിംഗ് കഴിഞ്ഞു. രണ്ട് മണിക്കൂര്‍ 20മിനുട്ട് ആണ് സിനിമയുടെ ദൈര്‍ഘ്യം. മലയാളത്തിനൊപ്പം തമിഴിലും ഷൈലോക്ക് റിലീസുണ്ട്. കുബേരന്‍ എന്ന പേരിലാണ് തമിഴ് പതിപ്പ്.
പേരന്‍പ്, മാമാങ്കം എന്നീ സിനിമകള്‍ക്ക് പിന്നാലെ തമിഴിലെത്തുന്ന മമ്മൂട്ടി ചിത്രവുമാണ് കുബേരന്‍. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് 'ഷൈലോക്ക്'. നെഗറ്റീവ് ഷേഡുള്ള പലിശക്കാരനായ കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ഗുഡ്വില്‍ എന്റര്‌ടെയിന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബോസ് എന്നല്ലാതെ മമ്മൂട്ടിയുടെ നായക കഥാപാത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. അയ്യനാര്‍ എന്നാണ് രാജ്കിരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അയ്യനാരുടെ ഭാര്യയുടെ റോളിലാണ് മീന
സിനിമയിലെ നായകകഥാപാത്രത്തിന്റെ പേര് ഷൈലോക്ക് എന്നല്ല. കഴുത്തറപ്പന്‍, അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവന്‍ എന്നൊക്കെ സിനിമയ്ക്ക് ടൈറ്റില്‍ ഇട്ടാല്‍ കുഴപ്പമാകുമെന്ന് കരുതി ഷൈലോക്ക് എന്ന് പേരിട്ടതാണ്. വളരെ പിശുക്കനായ ഒരു പലിശക്കാരന്‍ എന്ന അര്‍ത്ഥം വരുന്നതിനാലാണ് ഈ പേരിട്ടത്. പിശുക്കനായ ഫൈനാന്‍സിയര്‍ ആയാണ് ഞാന്‍ അഭിനയിക്കുന്നത്. രാജ്കിരണ്‍ സാറാണ് ഈ സിനിമയില്‍ നായകന്‍, സിനിമയില്‍ ഞാനാണ് വില്ലന്‍.ടൈറ്റില്‍ ലോഞ്ചില്‍ മമ്മൂട്ടി പറഞ്ഞത്
തമിഴിലെ പ്രമുഖ നടന്‍ രാജ്കിരണ്‍ നായകപ്രാധാന്യമുള്ള റോളില്‍ മമ്മൂട്ടിക്കൊപ്പം എത്തുന്നു. മലയാളത്തില്‍ ആദ്യമായാണ് രാജ്കിരണ്‍ അഭിനയിക്കുന്നത്. മീനയാണ് ചിത്രത്തില്‍ നായിക. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സ്വഭാവത്തിലുള്ള സിനിമയുടെ രചന. മാമാങ്കത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ഷൈലോക്ക്. രണദിവേ ക്യാമറയും ഗോപിസുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സിദ്ദീഖ്, ബൈജു, ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിലുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം