Film News

'ചെറിയ കാര്യങ്ങൾ ചെയ്യാനേ ബുദ്ധിമുട്ടുള്ളൂ, വലിയ കാര്യങ്ങൾ എളുപ്പമാണ്', ശഹീദിന് മമ്മൂട്ടിയുടെ ശബ്ദ സന്ദേശം

മമ്മൂട്ടിയെ കാണണം, സംസാരിക്കണം, ശഹീദിന്റെ വീഡിയോയ്ക്ക് ശബ്ദസന്ദേശത്തിലൂടെ മറുപടി നൽകി മമ്മൂട്ടി. സെറിബ്രൽ പാൾസി രോ​ഗാവസ്ഥയിലുളള മലപ്പുറം സ്വദേശി ശഹീദിന്റെ ഏറെ നാളായുള്ള ആ​ഗ്രഹമാണ് മമ്മൂട്ടിയോട് സംസാരിക്കണം എന്നുള്ളത്. ഇക്കയ്ക്ക് ഒരു കത്ത് എഴുതണമെന്ന് 'പേരൻപ്' സിനിമ കണ്ടപ്പോൾ മുതൽ ആ​ഗ്രഹിക്കുന്നതാണെന്ന് ശഹീദ് പറയുന്നു. മമ്മൂട്ടിയ്ക്ക് വേണ്ടി ശഹീദ് എഴുതിയ കത്ത് വായിക്കുന്നതാണ് വീഡിയോ. ശഹീദ്സ് വ്ലോ​ഗ് എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

വിഡിയോ ശ്രദ്ധയിൽപെട്ട റോബർട്ട് കുര്യാക്കോസ് ആണ് മമ്മൂട്ടിയെ വിവരം അറിയിക്കുന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള വ്യക്തിയാണ് റോബർട്ട്. ശഹീദ് പറഞ്ഞ വാക്കുകൾ വാട്സാപ്പിലൂടെ മമ്മൂട്ടിക്ക് അയച്ചുകൊടുത്തു. ഇത് കേട്ട മമ്മൂട്ടി തിരിച്ച് വോയിസ് മെസേജ് അയച്ചു. ‘വിഡിയോ കണ്ടു. സെറിബ്രൽ പാൾസിയാണ് എന്നു കരുതി വിഷമിച്ചിരിക്കുകയോ പിന്നോട്ട് പോവുകയോ ചെയ്യരുത്. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാനേ ബുദ്ധിമുട്ടുള്ളൂ. വലിയ വലിയ കാര്യങ്ങൾ ചെയ്യാൻ എളുപ്പമാണ്. ഇനിയും വിഡിയോ ചെയ്യണം. ഇൻഷാ അല്ലാഹ്.. ഒരിക്കൽ കാണാം.’ മമ്മൂട്ടിയുടെ പറഞ്ഞു.

ശഹീദ് മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ കത്ത്,

ഞാൻ മലപ്പുറത്തുനിന്ന് ഷഹീദാണ്, ഇക്കയെ പരിചയപ്പെടാൻ കൊതിക്കുന്ന, സ്നേഹിക്കുന്ന അനേകം പേരിൽ ഒരാളാണ്. സെറിബ്രൽ പാൾസി എന്ന അവസ്ഥ ബാധിച്ച വ്യക്തിയാണ്. പേരൻപ് കണ്ടപ്പോൾ മുതൽ ഇക്കയ്ക്ക് ഒരു കത്ത് എഴുതണമെന്ന് ആ​ഗ്രഹിക്കുന്നതാണ്. ഇപ്പോഴാണ് അതിന് സമയം ആയത്. ഞങ്ങളുടെ ജീവിതമാണ് ആ സിനിമയിൽ, അതിനേക്കാൾ ഞങ്ങളുടെ ഉപ്പയുടേയും ഉമ്മയുടേയും ജീവിതം. അത് ലോകത്തെ കാണിക്കാൻ, സമൂഹത്തോട് വിളിച്ചുപറയാൻ ഇക്ക മുന്നോട്ട് വന്നതിൽ അതിയായ സന്തോഷമുണ്ട്. ഒന്നു ചോദിക്കട്ടെ, ഇക്കയുടെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' എന്ന കൃതിയുടെ ഒരു കോപ്പി ഒപ്പിട്ട് എനിക്ക് അയച്ചുതരാമോ?,

വിനയത്തോടെ ഷഹീദ്

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT