Film News

വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി, ഇക്കുറി വിനായകന് വില്ലനായി, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് സൂചന

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമാ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തുന്നു എന്നാണ് റിപ്പോർട്ട്. 'കുറുപ്പ്' എന്ന ചിത്രത്തിന്റെ സഹ രചയിതാവാണ് ജിതിൻ കെ ജോസ്. മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിനായകനാണ് സിനിമയിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സുഷിന് ശ്യാം. ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം വരുന്ന ഒക്ടോബറിൽ നാഗർകോവിലിൽ ആരംഭിക്കും. മമ്മൂട്ടിയും വിനായകനും ഏറെ കാലത്തിന് ശേഷം ഒരുമിച്ച് സ്‌ക്രീനിലെത്തുന്ന സിനിമ കൂടെയായിരിക്കും ഇത്.

ഭ്രമയുഗം, പുഴു എന്നീ ചിത്രങ്ങളിലെ പ്രതിനായക വേഷങ്ങളിലൂടെ അതിശയിപ്പിച്ച മമ്മൂട്ടി വീണ്ടും മറ്റൊരു വില്ലൻ കഥാപാത്രമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന മമ്മൂട്ടികമ്പനിയുടെ ഏഴാമത് സിനിമ കൂടെയാണ് പുതിയ ചിത്രം. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെ പരിഗണിച്ച കഥാപാത്രമാണ് ചിത്രത്തിൽ വിനായകൻ ചെയ്യുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടിക്കൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിലായിരിക്കും ചിത്രത്തിൽ വിനായകനെത്തുക. ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി - സുഷിൻ ശ്യാം കോംബോ വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്.

മമ്മൂട്ടിയുടേതായി അവസാനമെത്തിയ ആക്ഷൻ ത്രില്ലർ 'ടർബോ' തിയറ്ററിൽ വലിയ വിജയമായിരുന്നു. മിഥുൻ മാനുവൽ തോമസിന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംവിധാനം വൈശാഖായിരുന്നു. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നിർമ്മിച്ച മനോരഥങ്ങൾ എന്ന ആന്തോളജി സീരീസിലും മമ്മൂട്ടി അഭിനയിച്ചിരുന്നു. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഡൊമിനിക് & ദി ലേഡീസ് പേഴ്സ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയും പണിപ്പുരയിലാണ്. ഗൗതം വാസുദേവ് മേനോൻ ബസൂക്കയിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

SCROLL FOR NEXT