Film News

'നമ്മൾ ചെയ്യാത്ത റോളൊന്നുമില്ല ഭായ്'; സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടിയുടെ 'ബസൂക്ക' ടീസർ

നല്ലതിനും ചീത്തയ്ക്കും ഇടയിലുള്ള മത്സരം. ഒന്നിൽ തുടങ്ങി നൂറിൽ അവസാനിക്കുന്ന ​ഗെയിം. സ്റ്റൈലിഷ് ലൂക്കിൽ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബസൂക്കയുടെ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമാണ് എന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. മമ്മൂട്ടിയെക്കൂടാതെ ​ഗൗതം വാസുദേവ മേനോനും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും മാസ്സ് ഡയലോ​ഗുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിലെ സംഗീത സംവിധാനം.

വൈശാഖിന്റെ സംവിധാനത്തിലെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രമായ ടർബോയാണ് ഒടുവിലായി തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം നിർമിച്ചത് മമ്മൂട്ടി കമ്പനി തന്നെയായിരുന്നു. അതേ സമയം ​ഗൗതം വാസുദേവ മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലും മമ്മൂട്ടി തന്നെയാണ് നായകൻ. ഷൂട്ടിം​ഗ് ആരംഭിച്ച ചിത്രം മമ്മൂട്ടി കമ്പനി തന്നെയാണ് നിർമിക്കുന്നത്. ചിത്രത്തിൽ ​ഗോകുൽ സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രില്ലർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. എംടിയുടെ പത്ത് കഥകളെ ആസപദമാക്കി ഒരുക്കിയ ആന്തോളജി ചിത്രമായ മനോരഥങ്ങളാണ് അടുത്തതായി പുറത്തു വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം. സീ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാലത്ത് ചിത്രം പുറത്തിറങ്ങും. ആന്തോളജിയിലെ 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT