Film News

'സ്‌നേഹമുള്ള സിംഹം'; നടന്‍ കൊല്ലം ഷായുടെ ചികിത്സ ചിലവ് ഏറ്റെടുത്ത് മമ്മൂട്ടി

നടന്‍ കൊല്ലം ഷായുടെ ഹൃദയശസ്ത്രക്രിയ സൗജന്യമായി ഏറ്റെടുത്ത് മമ്മൂട്ടി. സിനിമ സീരിയല്‍ മേഖലയില്‍ സജീവമായ നടനാണ് കൊല്ലം ഷാ. 'സുഖമോ ദേവി' എന്ന സീരിയല്‍ ഷൂട്ടിങ്ങ് സെറ്റില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായുടെ ഹൃദയത്തില്‍ നാല് ബ്ലോക്കുള്ളതായി കണ്ടെത്തുകയും തുടര്‍ന്ന് ശസ്ത്രക്രിയ അതിവേഗം വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സഹായവുമായി മമ്മൂട്ടി എത്തിയത്. സിരീയല്‍ നടന്‍ മനോജ് കുമാറാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ശസ്ത്രക്രിയക്കായി ഭീമമായ തുക കണ്ടെത്താനാവാതെ വിഷമിച്ച ഷായുടെ കുടുംബത്തിന് സീരിയല്‍ സംഘടനയായ 'ആത്മ' കുറച്ച് പണം നല്‍കി സഹായിച്ചുവെന്നും എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങള്‍ വേണമെന്നിരിക്കേ താന്‍ സഹായം അഭ്യര്‍ത്ഥിച്ച് മമ്മൂട്ടിക്ക് മെസേജ് അയച്ചുവെന്നും തുടര്‍ന്ന് മമ്മൂട്ടി തിരിച്ചു വിളിച്ച് ഷായുടെ ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാമെന്ന് പറഞ്ഞതായും മനോജ് വീഡിയോയില്‍ പറയുന്നു. ചികിത്സ ചിലവിന് എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് മമ്മൂക്കയ്ക്ക് ഷായുടെ അവസ്ഥ അറിയിച്ച് മെസേജ് അയച്ചത്. ആദ്യ രണ്ട് തവണത്തെ സന്ദേശങ്ങള്‍ക്കും യാതൊരുവിധത്തിലുമുള്ള പ്രതികരണമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് മമ്മൂക്ക ഇങ്ങോട്ട് വിളിക്കുകയും ചികിത്സ ചിലവ് ഏറ്റെടുക്കുകയുമായിരുന്നു എന്ന് മനോജ് പറയുന്നു.

തനിക്ക് ഇത് ഇരട്ടി മധുരമാണ്, കൊല്ലം ഷായുടെ ചികിത്സ അദ്ദേഹം ഏറ്റെടുത്തതിലും തന്റെ ഫോണിലേക്ക് മമ്മൂക്കയുടെ ഒരു കോള്‍ വന്നതിലും തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം ശരിക്കും സ്‌നേഹമുള്ള സിംഹമാണെന്നും മനോജ് പറയുന്നു. ജൂണ്‍ 27 നായിരുന്നു കൊല്ലം ഷായുടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥന അദ്ദേഹത്തോടൊപ്പം ഉണ്ടാകണമെന്നും മനോജ് വിഡിയോയില്‍ പറയുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT