Film News

മമ്മൂട്ടി നായകൻ, ഗൗതം വാസുദേവ മേനോൻ സംവിധാനം; മമ്മൂട്ടി കമ്പനിയുടെ ആറാമത് ചിത്രം ഷൂട്ടിങ് ആരംഭിച്ചു

മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ഗൗതം വാസുദേവ മേനോൻ. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് എറണാകുളത്ത് ആരംഭിച്ചു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആറാമത് ചിത്രമാണ് ഇത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്. സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ത്രില്ലർ മൂഡിലിൽ ഒരുങ്ങുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് സൂചന. രമേശ് പിഷാരടിയും ലെനയും ചേർന്നാണ് ചിത്രത്തിന് ആദ്യ ക്ലാപ് അടിച്ചത്. എ ബി സി ഡി എന്ന ദുൽഖർ ചിത്രത്തിന് തിരക്കഥ ഒരുക്കിയ സൂരജ്-നീരജ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മെ​ഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ഭാ​ഗമാകാൻ കഴി‍ഞ്ഞതിൽ ഏറെ ആവേശമുണ്ടെന്നാണ് സിനിമയുടെ പൂജ ചിത്രം പങ്കുവച്ചുകൊണ്ട് നടി ലെന എഴുതിയത്. മമ്മൂട്ടിക്കൊപ്പം ലെനയും മലയാളം തമിഴ് സിനിമാമേഖലയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ സുപരിചിതയായ വിജി വെങ്കിടേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ അഭിനയത്തിൽ സജീവമാണെങ്കിലും ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയാണിത്. മലയാളത്തിൽ ഇതിന് മുമ്പ് ട്രാൻസ്, നാം, അനുരാ​ഗം, തുടങ്ങിയ ചിത്രങ്ങളിൽ ഗൗതം വാസുദേവ മേനോൻ അഭിനയിച്ചിട്ടുണ്ട്. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയിലും ഗൗതം മേനോന്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

വിഷ്ണു ദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്. ആന്റണി എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ് എന്നിവരാണ്. പിആർഒ- ശബരി.

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

SCROLL FOR NEXT