Film News

‘കൗരവര്‍ ജയിലില്‍ നിന്ന് വരുന്ന ലുക്ക്’;ജോസഫ് തിരക്കഥാകൃത്തിന് മുന്നില്‍ മമ്മൂട്ടി ആരാധകന്റെ ആവശ്യം

THE CUE

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയതില്‍ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ്. സാധാരണ കുറ്റാന്വേഷണ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ അവതരണം കൊണ്ടും ജോജുവിന്റെ അഭിനയമികവുകൊണ്ടും ചിത്രം പ്രേക്ഷക പ്രശംസ നേടി. പൊലീസ് ഉദ്യോഗസ്ഥനായ ഷാഹി കബീറായിരുന്നു ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്.

ചിത്രത്തില്‍ നായകനായി മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ മമ്മൂട്ടിയോടായിരിക്കും ആദ്യം സംസാരിക്കുക എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ജോജു പറഞ്ഞിരുന്നു. ചിത്രം കണ്ട ചില പ്രേക്ഷകര്‍ക്കും മമ്മൂട്ടിക്ക് ചേര്‍ന്ന കഥാപാത്രമായിരുന്നു ജോസഫ് എന്ന അഭിപ്രായമുണ്ടായിരുന്നു. ഇപ്പോഴിതാ തിരക്കഥാകൃത്തായ ഷാഹി കബീറിനോട് മമ്മൂട്ടിക്ക് ചേര്‍ന്ന ഒരു തിരക്കഥയൊരുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു ആരാധകന്‍.

ഷാഹി കബീര്‍ തന്നെയാണ് ആരാധകന്റെ നിര്‍ദേശങ്ങളടങ്ങിയ മെസേജ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. മമ്മൂട്ടിക്കായി മാസ്സ് ആന്‍ഡ് ക്ലാസ് ചിത്രമൊരുക്കണമെന്നാണ് ആരാധകന്റെ ആവശ്യം.

സര്‍ മമ്മുക്കക്ക് പറ്റിയ കഥ എഴുതാമോ

(എന്നെങ്കിലും എഴുതുവാണേല്‍ ഇത് പരിഗണിക്കാമോ)

1 മാസ്$ ക്ലാസ് ആയിരിക്കണം

2 കൂളിംഗ് ഗ്ലാസ് പാടില്ല എങ്കിലും സ്റ്റയിലിഷ് ആയിരിക്കണം

3 ശബ്ദത്തില്‍ പഴയ ഗാംഭീര്യം പരമാവധി വരുത്താന്‍ ശ്രദ്ധിക്കണം

4 കൗരവര്‍ ജയിലില്‍ നിന്നു വരുന്ന ടൈപ്പ് ലുക്ക്

5 മുഖം എപ്പോളും ഗൗരവമായിരിക്കണം

നോട്ടം, ഭാവം എല്ലാം

6 കോമഡി ചെയ്യിക്കരുത്

7 അലസമായ നിര്‍വികാരമായ മുഖം

ക്ഷമിക്കണം ഷാഹിക്ക

ആ മമ്മുക്ക യെ ഒന്നു കൂടി സ്‌ക്രീനില്‍ കാണാന്‍ ഒരാഗ്രഹം

കരുത്തുറ്റ കഥയുമായി വരാമോ

എതിരാളി പ്രബലനായിരിക്കണം

നായകന്‍ തോല്‍ക്കുന്നയാളായിരിക്കണം

കൂടെ നില്‍ക്കുന്നവരില്‍ പ്രതീക്ഷിക്കാതെ ഒരുത്തന്‍ ഒറ്റുന്നവനായിരിക്കണം

കൂടെ നില്‍ക്കുന്നവരില്‍ ഒരുത്തന്‍ ചങ്കു കൊടുത്തും സംരക്ഷിക്കുന്നവനായിരിക്കണം

കുറച്ചു സസ്‌പെന്‍സ് നിലനിര്‍ത്തുന്ന തരം ഒരു ക്ലാസ്$ മാസ് ആയിരിക്കണം

തിരക്കഥ എഴുതാന്‍ എനിക്കറിയില്ല

അല്ലേല്‍ ഞാന്‍ എഴുതിയനേ

ബുള്ളറ്റ് ആയിരിക്കണം )

ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ശ്രമിച്ചു പോകുമെന്ന മറുപടിയോടെയാണ് ഷാഹി കബീര്‍ മെസേജ് ഷെയര്‍ ചെയ്തിരിക്കുന്നത്.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT