ഉണ്ടയിലേത് മമ്മൂക്കയുടെ വളരെ മികച്ച പ്രകടനമായിരുന്നു. സ്കോർ ചെയ്യുമ്പോൾ വളരെ എൻജോയ് ചെയ്ത സിനിമ ആയിരുന്നു അതെന്ന് സംഗീത സംവിധായകൻ പ്രശാന്ത് പിള്ള. സ്‌ക്രീനിൽ മമ്മൂക്കയെ ആണ് കാണുന്നതെന്ന ഫീലിംഗ് ഇല്ലായിരുന്നു, മണി സാറിനെ മാത്രം ആണ് അവിടെ കണ്ടത്. വളരെ ഈസി ആയി ആണ് ഒരു സ്ട്രഗ്ലിങ് പൊലീസുകാരന്റെ യാത്രയിൽ അദ്ദേഹം നമ്മളെ കൂട്ടികൊണ്ട് പോയത്. മലൈക്കോട്ടൈ വാലിബനിലെ ലാലേട്ടനും അതുപോലെ ആയിരുന്നെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് പിള്ള പറഞ്ഞു.
പ്രശാന്ത് പിള്ളയുടെ വാക്കുകൾ :
എനിക്ക് സ്റ്റാറുകളെ ഇഷ്ട്ടമാണ്. എല്ലാ ശനിയും ഞായറും ഡി ഡി നാഷണലിൽ വരുന്ന സിനിമകൾ ഞാൻ കാണാറുണ്ടായിരുന്നു. ഒരു സിനിമയിൽ വർക്ക് ചെയ്യാൻ പോകുന്നു എന്ന് അറിയുമ്പോൾ തന്നെ എന്റെ എക്സ്സൈറ്റ്മെന്റ് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും. ഞാൻ തിരക്കഥയോടും സംവിധായകൻ മുന്നോട്ടുവച്ച കാഴ്ചപ്പാടിനോടുമാണ് സത്യസന്ധനാകാൻ ശ്രമിക്കുന്നത്. മറ്റ് ഭാഷകളിലെ ചില സിനിമകളിൽ സ്റ്റാഴ്‌സിനെ ലിഫ്റ്റ് ചെയ്യാൻ മ്യൂസിക് ചെയ്യാൻ പറയും, അങ്ങനെയുള്ള സിനിമകൾ പരമാവധി ഒഴിവാക്കാൻ നോക്കും. ഉണ്ടയിലേത് മമ്മൂക്കയുടെ വളരെ മികച്ച പ്രകടനമായിരുന്നു. സ്കോർ ചെയ്യുമ്പോൾ വളരെ എൻജോയ് ചെയ്ത സിനിമ ആയിരുന്നു അത്. സ്‌ക്രീനിൽ മമ്മൂക്കയെ ആണ് കാണുന്നതെന്ന ഫീലിംഗ് ഇല്ലായിരുന്നു, മണി സാറിനെ മാത്രം ആണ് അവിടെ കണ്ടത്. വളരെ ഈസി ആയി ഒരു സ്ട്രഗ്ലിങ് പൊലീസുകാരന്റെ യാത്രയിൽ അദ്ദേഹം നമ്മളെ കൂട്ടികൊണ്ട് പോയത്. മലൈക്കോട്ടൈ വാലിബനിലെ ലാലേട്ടനും അതുപോലെ ആയിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയാണ് പ്രശാന്ത് പിള്ള സംഗീത സംവിധായകനായി മലയാളത്തിൽ അരങ്ങേറുന്നത്. തുടർന്ന് ലിജോക്ക് ഒപ്പം സിറ്റി ഓഫ് ഗോഡ്, ആമേൻ, ഡബിൾ ബാരൽ, അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട്, ഈ മ യൗ, മലൈക്കോട്ടൈ വാലിബൻ തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു. ഉണ്ട, സോളോ, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ മലയാള സിനിമകൾക്കും പ്രശാന്ത് പിള്ള സംഗീതം നൽകിയിട്ടുണ്ട്.