Film News

'ഷൂട്ടിംഗ് മാജിക്കലായിരുന്നു'; ക്രിസ്റ്റഫറില്‍ മമ്മൂട്ടിയുടെ ഭാഗങ്ങള്‍ പൂര്‍ത്തിയായെന്ന് ബി.ഉണ്ണികൃഷ്ണന്‍

ക്രിസ്റ്റഫര്‍ സിനിമയില്‍ മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്.

'ക്രിസ്റ്റഫര്‍ സിനിമയിലെ തന്റെ ഭാഗങ്ങള്‍ മമ്മൂക്ക ഇന്ന് പൂര്‍ത്തിയാക്കി. അദ്ദേഹത്തെ ചിത്രീകരിക്കുന്നത് ശരിക്കും മാജിക്കലായിരുന്നു. എല്ലാത്തിനും നന്ദി മമ്മൂക്ക', എന്നാണ് ബി.ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ ക്രിസ്റ്റഫര്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അതോടൊപ്പം ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ഫൈസ് സിദ്ദിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സുപ്രീം സുന്ദറാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. തല്ലുമാലയില്‍ ഉപയോഗിച്ചിരിക്കുന്ന മോക്കോ ബോട്ട് ക്യാമറ ചിത്രത്തിലെ സംഘട്ടനത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് സുപ്രീം സുന്ദര്‍ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആര്‍.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാര്‍ക്കറ്റിംങ്: ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT