Film News

'പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ബി​ഗ് സ്ക്രീനിലേക്ക്'; മഹേഷ് നാരായണൻ ചിത്രം ഷൂട്ടിം​ഗ് ശ്രീലങ്കയിൽ

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ബി​ഗ് സ്ക്രീനിൽ ഒരുമിച്ചെത്താനൊരുങ്ങി മമ്മൂട്ടിയും മോഹൻലാലും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ വെച്ചായിരിക്കും ചിത്രീകരിക്കുകയെന്നും ഇതിനെക്കുറിച്ചുള്ള പദ്ധതികൾ ശ്രീ ലങ്കൻ പ്രധാനമന്ത്രി ദിനേഷ് ഗുണവർധനയെ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ടെന്നും ശ്രീ ലങ്കൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15 നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയത്. ഇതിന്റെ ചിത്രവും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ഒരുമിച്ച് കൈകോർക്കുന്നു എന്ന തരത്തിൽ മുമ്പ് നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല.

മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റോ ജോസഫും സംവിധായകന്‍ മഹേഷ് നാരായണനും നിർമാതാവ് സിവി സാരഥിയും ചേർന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്‌ച നടത്തിയത്. ഇരുപത് വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന ഈ ചിത്രം ഉറപ്പായും ഒരു ബ്ലോക്ക് ബസ്റ്റർ ആയിരിക്കുമെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞതായിയും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എംപി യാദമിനി ഗുണവര്‍ധന അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. 30 ദിവസമാണ് ശ്രീലങ്കയിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് നടക്കുക. കൂടാതെ കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും സിനിമയുടെ ചിത്രീകരണമുണ്ടാകും. വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട് ശ്രീലങ്കയെ ചിത്രീകരണ സ്ഥലമായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി ഗുണവർധന നന്ദി അറിയിച്ചിട്ടുണ്ട്. ഈ പ്രൊജക്ടിലൂടെ രാജ്യത്തേക്ക് കൂടുതൽ സിനിമാ പ്രവർത്തകരെ ആകർഷിക്കാനാണ് ശ്രീലങ്കൻ ഗവൺമെന്റ് ശ്രമിക്കുന്നത്.

അതേസമയം മമ്മൂട്ടിയും സുരേഷ് ​ഗോപിയും ഒരുമിച്ചെത്താനിരുന്ന പ്രൊജക്ടായിരുന്നു ഇതെന്നും ചിത്രത്തിൽ സുരേഷ് ​ഗോപിയുടെ ഭാ​ഗമാണ് ഇപ്പോൾ മോഹൻലാൽ അവതരിപ്പിക്കുന്നതെന്നും പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൻപതോളം സിനിമകളിലാണ് ഇതുവരെ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 2013 ൽ റിലീസ് ചെയ്ത കടൽ കടന്നൊരു മാത്തുക്കുട്ടിയിലാണ് അവസാനമായി ഇരുവരും ഒരുമിച്ചെത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ടർബോയാണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസാണ് മോഹൻലാലിന്റേതായി ഇനി തിയറ്ററിലെത്താനിരിക്കുന്ന ചിത്രം. ചിത്രം ഒക്ടോബറിൽ തിയറ്ററുകളിലെത്തും. വാസ്‌കോഡി ഗാമയുടെ നിധിസൂക്ഷിപ്പുകാരനായ 400 കൊല്ലം പഴക്കമുള്ളൊരു ഭൂതമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT