Film News

മലയാള സിനിമ സെക്‌സ് സിനിമകൾ എന്നറിയപ്പെട്ട ഒരു കാലമുണ്ടായിരുന്നു, പക്ഷേ ഇന്ന് മലയാളത്തിൽ മികച്ച സിനിമകൾ സംഭവിക്കുന്നു; രാം ​ഗോപാൽ വർമ്മ

പണ്ട് കാലത്ത് മലയാള സിനിമകൾ അറിയപ്പെട്ടിരുന്നത് സെക്സ് സിനിമകൾ എന്നായിരുന്നു എന്ന് സംവിധായകൻ രാം ​ഗോപാൽ വർമ്മ. കോളേജിൽ പഠിക്കുന്ന കാലത്ത് തങ്ങളടക്കമുള്ളവർ മലയാള സിനിമകൾ കണ്ടിരുന്നത് സെക്സ് കോണ്ടന്റിന് വേണ്ടിയാണ് എന്നും എന്ത് സിനിമ എവിടെ സംഭവിക്കുന്നു എന്നതിന് പ്രസക്തിയില്ല എന്നും ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ രാം ​ഗോപാൽ വർമ്മ പറഞ്ഞു.

രാം ​ഗോപാൽ വർമ്മ പറഞ്ഞത്:

ഇതിന് വേണ്ടത് വളരെ പെട്ടന്ന് നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചിത്രങ്ങൾ ഒന്നിനു പിറകെ ഒന്നായി വരിക എന്നുള്ളതാണ് അത് മൊത്തത്തിലുള്ള സിനിമയുടെ ഒരു മാറ്റത്തിന് കാരണമാകും. മലയാള സിനിമ എന്നാൽ സെക്‌സ് സിനിമകൾ എന്നറിയപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. പണ്ട്, ഞാൻ വിജയവാഡയിൽ എഞ്ചിനീയറിംഗ് ചെയ്തിരുന്ന കാലത്ത് , ഞങ്ങൾ മലയാളം സിനിമകൾ കണ്ടിരുന്നത് മറ്റുള്ള സിനിമകളെക്കാൾ സെക്സ് കണ്ടന്റ് മലയാള സിനിമയിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. ഇപ്പോൾ ഇവിടെ, നമ്മൾ ഇന്ന് സംസാരിക്കുന്നത് പോലെ, മലയാളം ഇൻഡസ്‌ട്രിയിൽ നിന്ന് എല്ലാ വിധത്തിലുമുള്ള മികച്ച സിനിമകൾ വരുന്നുണ്ട്. എനിക്ക് തോന്നുന്നത് നല്ല സിനിമകൾ ആ സമയത്തും അവർക്ക് ഇല്ലാതിരുന്നിട്ടല്ല, എന്നാൽ ആ സമയത്തെ സിനിമ വിതരണക്കാരും പിന്നെ സിനിമയെ സ്വാധീനിച്ച പല ഘടകങ്ങളും അതിന് കാരണമായി ഉണ്ടായിരുന്നിരിക്കണം.

എന്ത് സിനിമ എവിടെ എവിടെ സംഭവിക്കുന്നു എന്നതിന് പ്രസക്തിയില്ല, ഒരു പക്ഷേ ബാഹുബലി എന്ന ചിത്രം സംഭവിച്ചിരുന്നില്ല എങ്കിൽ ഒരുപാട് ബി​ഗ് ബഡ്ജറ്റ് സിനിമകൾ ഇവിടെ സംഭവിക്കുമായിരുന്നില്ല. അതൊരു സത്യമാണ്. അത് നിർമാതാക്കളെ എങ്ങനെ സ്വാധീനിച്ചിരിക്കാം എന്നത് ഒരു വേറിട്ട കാര്യമാണ്. അതുപോലെ രാം ചരൺ, പ്രഭാസ് പോലെയുള്ള താരോദയങ്ങളും പെട്ടന്ന് സംഭവിച്ചു. ഇവരെല്ലാം വളരെ ചെറിയ ഒരു നാട്ടിൽ നിന്നും വന്നവരാണ്. അവർ ബോളിവുഡിൽ വലിയ താരങ്ങളെക്കാൾ പ്രശസ്തി നേടുന്നു. അത് എല്ലാവരും ആ​ഗ്രഹിക്കുന്നതാണ്. എനിക്ക് തോന്നുന്നത് ഈ ലോകം ഇനി രാജ്യം, നാട്, ഭാഷ എന്നിവയിലായി ഒതുങ്ങി നിൽക്കില്ല എന്നാണ്. സമയം ശരിയാണെങ്കിൽ എന്തിനും ഏതിലേക്കും വരെ എത്താനുള്ള അവസരമുണ്ട് ഇപ്പോൾ. അത്തരത്തിലുള്ള ചിത്രങ്ങൾ നിർമിച്ച്, പ്രദർശിപ്പിക്കാനുള്ള നിങ്ങളുടെ മനശക്തിയെക്കുറിച്ചുള്ള ചോദ്യം മാത്രമേയുള്ളൂ ബാക്കി. ആർക്ക് വേണമെങ്കിലും അത് ചെയ്യാൻ കഴിയും എന്നാൽ കടൽ പോലെയുള്ള ഈ സ്ഥലത്ത് ആളുകളുടെ ശ്രദ്ധ അതിലേക്ക് കൊണ്ടു വരിക എന്നതാണ് പ്രയാസം. നിങ്ങൾ നിർമിക്കുന്ന ഏത് സിനിമയ്ക്കും കാഴ്ചക്കാരെ കണ്ടെത്തുക എന്നതാണ് ഇപ്പോഴുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി. കേരള സ്റ്റോറി പോലെ ഒരു സിനിമ വലിയ തരത്തിലുള്ള വിജയം നേടിയ ചിത്രമാണ്. എന്നാൽ ബസ്റ്റർ എന്ന ചിത്രത്തിന് വിൽപ്പനക്കാരെ പോലും ലഭിച്ചിരുന്നില്ല, അത് മനസ്സിലാക്കുക. രാം ​ഗോപാൽ വർമ്മ പറഞ്ഞു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT