രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഖോ ഖോ സിനിമയെ പ്രശംസിച്ച് നടി മാല പാർവ്വതി. സ്പോർട്സ് ഇഷ്ട്ടപ്പെടുന്നവർ മാത്രമല്ല, സ്വപ്നം ഉള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ഖോ ഖോയെന്ന് മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു. തോൽവിയും ജയവും എന്നതിലുപരി തന്റെ സ്വപ്നത്തെ വിട്ടു കളയാതെ കഠിനമായ പരിശ്രമത്തിലൂടെ വിജയിക്കാമെന്ന സന്ദേശമാണ് സിനിമ നൽകുന്നത്. മനസ്സിൽ ഒരു സ്വപ്നം സൂക്ഷിക്കുന്നവർ സിനിമ കാണണമെന്നും മുന്നിൽ നീലാകാശം പോലെ ഈ ചിത്രം പ്രതീക്ഷ നിറയ്ക്കുമെന്നും മാല പാർവതി കുറിപ്പിലൂടെ വ്യക്തമാക്കി.
മാല പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഒരു തുരുത്തിൽ നിന്ന് ലോക ക്യാൻവാസിലേക്ക്..
സ്വപ്നത്തിന്റെയും പ്രയത്നത്തിന്റെയും ശക്തിയാണ് Kho kho. സ്പോർട്ട്സ് ഇഷ്ട്ടപ്പെടുന്നവർ മാത്രമല്ല. സ്വപ്നം ഉള്ളവർ കാണുക.
Rahul Riji Nair സംവിധാനം ചെയ്ത "kho Kho" എന്ന ചിത്രം.. ജീവിതത്തിൽ ഒരു സ്വപ്നം ഉള്ളവർക്ക്, പ്രതീക്ഷ നൽകുന്ന ചിത്രമാണ്. തോൽവിയും ജയവും എന്നതിലുപരി.. തന്റെ സ്വപ്നത്തെ വിട്ടു കളയാതെ..കഠിനമായ പരിശ്രമത്തിലൂടെ വിജയിക്കാമെന്ന സന്ദേശമാണ്. Rajisha Vijayan മരിയ എന്ന ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപികയായി ഒരു സാധാരണ സർക്കാർ, ഗേൾസ് സ്ക്കൂളിൽ എത്തുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. Mamitha Baiju അഞ്ചു എന്ന കഥാപാത്രത്തെ ഉഗ്രനാക്കി. നടി എന്ന നിലയ്ക്ക് മമത ശ്രദ്ധിക്കപ്പെടും എന്ന് ഈ ചിത്രം പറയുന്നു.
ഖോ ഖോ ടീമിലെ Adithya,Veena,
Meethu,Amalu,Krishna priya,Sree lakshmi,Nandana,Deepika,
Sreshtta,Navami, Kalyani എന്നിവരും ഗംഭീരമാക്കി.മമിത ഒഴികേ മിക്കവരും നാഷണൽ പ്ലേയേഴ്സ് ആണ്.
പി.ജെ ഉണ്ണികൃഷ്ണൻ, വെട്ടുകിളി പ്രകാശ് തുടങ്ങി ചിത്രത്തിലെ എല്ലാവരും ചിത്രത്തിന്റെ വിജയത്തിന് കാരണക്കാരാണ്.
കളിയുടെ സ്പിരിറ്റിൽ, " "സ്ക്കോർ. തേങ്ങ, മര്യാദയ്ക്ക് കളി എന്ന് ദേഷ്യത്തിൽ പറയുന്ന കല്യാണിയെ നമ്മൾ സ്നേഹിച്ച് പോകും. മനസ്സിൽ ഒരു സ്വപ്നം സൂക്ഷിക്കുന്നവർ.. കാണുക.. മുന്നിൽ നീലാകാശം പോലെ ഈ ചിത്രം.. പ്രതീക്ഷ നിറയ്ക്കും.
Sidhartha Pradeep ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ വിജയത്തിന്റെ മറ്റൊരു കാരണം.
സംവിധായകൻ തന്നെ അഭിനയച്ച അക്കൗണ്ടന്റും, രഞ്ജിത്ത് ശേഖർ
Renjit Shekar Nair Rsn അവതരിപ്പിച്ച പ്യൂണും എല്ലാം മനസ്സിൽ തങ്ങുന്നവയാണ്.
ചിത്രത്തിനായി 15 അംഗ ഖോ ഖോ ടീമിനെയായിരുന്നു സിനിമയിൽ അണിനിരത്തിയാണ് . അതില്‍ 14 പേരും യഥാര്‍ത്ഥത്തില്‍ ഖോ ഖോ പ്ലയേഴ്സ് ആയിരുന്നു. സിനിമയിൽ മമിതയ്ക്കു മാത്രമായിരുന്നു പ്രത്യേകം ട്രെയിനിങ് നൽകിയത് . വരത്തന്‍, ‘ഡാകിനി, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ നടിയാണ് മമത ബൈജു. കൊല്ലം മണ്‍റോ തുരുത്തിലും ഭാഗങ്ങളിലുമായാണ് ‘ഖോ ഖോ’ യുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.