Film News

'കെജിഎഫ് 2' ട്രെയ്‌ലറില്‍ എന്റെ ശബ്ദം ഒരുപാട് പേര്‍ തിരിച്ചറിഞ്ഞു, നന്ദി ശങ്കര്‍ രാമകൃഷ്ണനോട്: മാലാ പാര്‍വതി

കെജിഎഫ് 2 മലയാളം വേര്‍ഷണില്‍ ഡബ്ബ് ചെയ്ത വിവരം അറിയിച്ച് നടി മാലാ പാര്‍വതി. നിരവധി പേര്‍ ട്രെയ്‌ലറിലെ തന്റെ ശബ്ദം തിരിച്ചറിഞ്ഞ് മെസേജ് അയച്ചു എന്ന് മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനോട് കടപ്പെട്ടിരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

മാലാ പാര്‍വതിയുടെ കുറിപ്പ്:

ഒരുപാട് പേര്‍ കെജിഎഫ് 2 ട്രെയ്‌ലറില്‍ എന്റെ ശബ്ദം കേട്ടു എന്ന് പറഞ്ഞ് ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. എല്ലാവര്‍ക്കും ഒരു വലിയ നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തും നടനുമായ എന്റെ സുഹൃത്ത് ശങ്കര്‍ രാമകൃഷ്ണനോടാണ്. അദ്ദേഹം മലയാളത്തിന് വേണ്ടി മറ്റൊരു മനോഹരമായ സ്‌ക്രിപ്പ്റ്റ് തയ്യാറാക്കി. അതും ലിപ്‌സിങ്ക് തെറ്റാത്ത വിധത്തിലുള്ള സ്‌ക്രിപ്റ്റ്. പിന്നെ ഓരോ കഥാപാത്രങ്ങള്‍ക്കും അനുയോജ്യമായ ശബ്ദങ്ങളും തെരഞ്ഞെടുത്തു. അത് മലയാളം ഡബ്ബ് വേര്‍ഷനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ശങ്കര്‍ കാണിച്ച ഡെഡിക്കേഷന്‍ ശരിക്കും അഭിനന്ദാര്‍ഹമാണ്.

ചിത്രത്തില്‍ റവീണ ഠണ്ടന് ശബ്ദം നല്‍കിയിരിക്കുന്നത് ആരാണെന്ന് അറിയുമോ? അതിന്റെ ഇഫക്റ്റ് ശരിക്കും അത്ഭുതകരമാണ്. സാധാരണ ഞാന്‍ സിനിമയുടെ ഒറിജിനല്‍ വേര്‍ഷന്‍ കാണാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണ്. പക്ഷെ ഈ സിനിമയില്‍ ഞാന്‍ മലയാളം ഡബ്ബിന് വേണ്ടിയും കാത്തിരിക്കുകയാണ്. ശങ്കറിന് അഭിനന്ദനങ്ങള്‍. കെജിഎഫ്2 ചരിത്രം സൃഷ്ടിക്കും. അതില്‍ നിങ്ങളുടെ പ്രയത്‌നവും ഒരു ഭാഗമായിരിക്കും.

കഴിഞ്ഞ് ദിവസമാണ് കെജിഎഫ് 2 ട്രെയ്‌ലര്‍ ലോഞ്ച് ബാംഗ്ലൂരില്‍ വെച്ച് നടന്നത്. ഏപ്രില്‍ 13നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലൂടെ റിലീസിന് എത്തുന്നത്. ചിത്രത്തില്‍ യഷ്, രവീണ ഠണ്ടന്‍, സഞ്ജയ് ദത്ത്, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഹോംബാലെ ഫിലിംസാണ് നിര്‍മ്മാണം. സംവിധാനം പ്രശാന്ത് നീല്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT