Film News

കേന്ദ്രം 20 രൂപ കൂട്ടുമ്പോൾ കേരളമെന്തിന് 25 രൂപയാക്കണം; ജനങ്ങളെ ഇഷ്ടമുണ്ടെങ്കിൽ ടാക്‌സ് വേണ്ടായെന്ന് സർക്കാർ പറയട്ടെ; മേജർ രവി

കേന്ദ്രം പെട്രോളിന് 20 രൂപ കൂട്ടിയാല്‍ കേരളത്തില്‍ 25 രൂപയായി വർധിപ്പിക്കുന്ന സമ്പ്രദായത്തെ ജനങ്ങള്‍ ചോദ്യം ചെയ്യണമെന്ന് മേജര്‍ രവി. ഫേസ്ബുക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന് ജനങ്ങളോട് ഇഷ്ടമുണ്ടെങ്കില്‍ ഇന്ധന വിലവർദ്ധനവിലൂടെ ലഭിക്കുന്ന ടാക്സ് വേണ്ട എന്ന് വിചാരിക്കട്ടെയെന്നും മേജർ രവി പറഞ്ഞു. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രാ വേദിയില്‍ മേജര്‍ രവിയായിരുന്നു മുഖ്യാതിഥി. തൃപ്പുണിത്തുറയില്‍ വെച്ചാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ടു അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ ഒന്നും പ്രവചിക്കാനാവില്ലെന്നും ഏത് സമയത്തും എന്തും മാറിമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേജര്‍ രവിയുടെ വാക്കുകള്‍

ഏത് രാഷ്ട്രീയ നേതാക്കളോട് ജനത്തിന്റെ വികസനത്തെപ്പറ്റി ചോദിച്ചാലും അവര്‍ പറയുന്നത് അത് പാര്‍ട്ടി തീരുമാനിക്കുമെന്നാണ്. അത് പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. ജനങ്ങള്‍ തീരുമാനിക്കുന്ന പാര്‍ട്ടിയായി വളര്‍ന്നുവരണം. പാര്‍ട്ടി ചിന്തിക്കും, അല്ലെങ്കില്‍ ഹൈക്കമാന്റ് തീരുമാനിക്കും എന്ന് പറയാത്ത പാര്‍ട്ടി. ഞാന്‍ അതിനെപ്പറ്റി ചിന്തിക്കുകയാണ് ഇപ്പോള്‍. എന്താണ് നിങ്ങളുടെ അഭിപ്രായം. നമുക്ക് വേണ്ടി നമ്മള്‍ പറയും. അല്ലാതെ പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. അതുകൊണ്ടാണ് ഇവിടെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

ഇന്നും ഇന്ധന വില കൂടി. ഇന്ധനത്തിന് കേന്ദ്രം 20 കൂട്ടിയാല്‍ ഇവിടെ 25 കൂട്ടുന്നു. എന്തിനാണ് അവിടെ 20 കൂട്ടിക്കഴിഞ്ഞാല്‍ ഇവിടെ ഒരു അഞ്ച് കൂടി കൂട്ടുന്നത്. എനിക്ക് അതാണ് കണ്‍ഫ്യൂഷന്‍. എവിടെയെങ്കിലും ഒരു സംഭവം കിട്ടുമ്പോള്‍ അതിന്റെ കൂട്ടത്തിലങ്ങ് കൂട്ടിയിട്ട്, എന്നിട്ട് ഇതെല്ലാം ജനങ്ങളെയടുത്ത് നിന്ന് പിടിച്ചുവാങ്ങിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന് നമ്മളോട് അത്രയും ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ആ ടാക്‌സ് വേണ്ടായെന്ന് പറയട്ടെ. അത് പറയുന്ന ഏതെങ്കിലും ഒരു പാര്‍ട്ടിക്കാരനെ ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല. എവിടെയൊക്കെ കൈയ്യിട്ടുവാരാം പറ്റുമെന്ന് നോക്കി…. ഒന്നുമില്ലേല്‍ പൊലീസുക്കാരോട് പറയും ഇത്ര പെറ്റിയടിച്ചിട്ട് വായെന്ന്. ആ പാവങ്ങള്‍ മനസ്സില്ലാ മനസ്സോടെ പെറ്റിയടിക്കും. അവര്‍ക്കുമുണ്ടാകും സങ്കടം. എങ്ങനെ ഞാനീ പാവപ്പെട്ടവരെ കൈയ്യിന്ന് പിടിച്ചുപറിക്കും. ഇതില്‍ ഒരു ചേയഞ്ച് വരുത്തണം. ഇതില്‍ എനിക്ക് നിങ്ങളുടെ അഭിപ്രായം അറിയണം.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT