Film News

'മഹേഷും മാരുതിയും', റോളിങ് സൂൺ, ഫസ്റ്റ്ലുക്ക് പോസ്റ്റർ

ആസിഫ്‌ അലി നായകനാകുന്ന 'മഹേഷും മാരുതിയും' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സേതു ആണ് സംവിധാനം. കഥയിലുടനീളം കഥാപാത്രമായി മഹേഷിനൊപ്പം ഒരു വിന്റേജ് മോഡല്‍ മാരുതി 800ഉം ഉണ്ടാകും. ഇപ്പോൾ ഇറങ്ങിയ പോസ്റ്ററിലും ഇവർ തന്നെയാണ് കഥാപാത്രങ്ങൾ. പൃഥ്വിരാജ് തന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. മഹേഷും, ഒരു പെണ്‍കുട്ടിയും, മാരുതി 800 ഉം തമ്മിലുള്ള ത്രികോണ പ്രണയകഥയാണ് വരാനിരിക്കുന്നതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ സേതു മുമ്പ് പറഞ്ഞിരുന്നു.

മമ്മൂട്ടി നായകനായ 'ഒരു കുട്ടനാടന്‍ ബ്ലോഗാണ്' സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2015 ല്‍ 'കുട്ടനാടൻ ബ്ലോ​ഗി'ന് മുമ്പ് ചെയ്യാനിരുന്ന ചിത്രമാണ് 'മഹേഷും മാരുതിയും'. ഇന്നീ സിനിമ സാധ്യമാകാന്‍ പ്രധാന കാരണം മണിയന്‍പിള്ള രാജുവാണെന്നും ഈ പ്രോജക്റ്റില്‍ തന്നെപ്പോലെതന്നെ ആവേശം അദ്ദേഹത്തിനുമുണ്ടായിരുന്നെന്നും മുമ്പ് ഒരു അഭിമുഖത്തിൽ സേതു പറഞ്ഞിരുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വി എസ് എൽ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌.

1983 ല്‍ മഹേഷിന്റെ പിതാവ് മാരുതി 800 ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നിടത്താണ് കഥ തുടങ്ങുന്നത്. അയാള്‍ക്ക് ആ വാഹനത്തോട് ഒരു വൈകാരിക അടുപ്പമുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആ ഗ്രാമത്തില്‍ മാറ്റം വരാത്തതായി അവശേഷിക്കുന്നത് മഹേഷും മഹേഷിന്റെ കാറും മാത്രമാണ്. പിന്നീട് ഒരു പെണ്‍കുട്ടി അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതുമാണ് പ്രമേയം.

'കെട്ട്യോളാണെന്റെ മാലാഖ'യാണ് ആസിഫ് അലിയുടെ ഒടുവിൽ ഇറങ്ങിയ ചിത്രം. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞെൽദോ' ആണ് ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് മാറ്റിവെച്ച ചിത്രം. 'രാച്ചിയമ്മ', 'എല്ലാം ശരിയാകും', 'പറന്ന് പറന്ന്', 'തട്ടും വെള്ളാട്ടം' എന്നിവയാണ് വരാനിരിക്കുന്ന ആസിഫ് ചിത്രങ്ങൾ.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT