Film News

'വിക്രം ന്യൂ ഏജ് കള്‍ട്ട് ക്ലാസിക്'; അഭിനന്ദനവുമായി മഹേഷ് ബാബു

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സിനിമയെ പ്രശംസിച്ച് തെലുങ്ക് താരം മഹേഷ് ബാബു. വിക്രം ഒരു ന്യൂ ഏജ് കള്‍ട്ട് ക്ലാസിക്കാണെന്നാണ് മഹേഷ് ബാബു ട്വീറ്റ് ചെയ്തത്. കമല്‍ ഹാസന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കാന്‍ താന്‍ യോഗ്യനല്ലെന്നും ലോകേഷുമായി വിക്രം സിനിമ ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിക്കണമെന്നും മഹേഷ് ബാബു പറഞ്ഞു.

മഹേഷ് ബാബുവിന്റെ ട്വീറ്റ്:

വിക്രം ബ്ലോക്ബസ്റ്റര്‍ സിനിമ. ഒരു ന്യൂ ഏജ് കള്‍ട്ട് ക്ലാസിക്. വിക്രം ചിത്രീകരിച്ചതിനെ കുറിച്ച് ലോകേഷിനോട് ചോദിച്ചറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗംഭീരമായിട്ടുണ്ട് ബ്രോ. ഫഹദ് ഫാസിലിന്റെയും വിജയ് സേതുപതിയുടെയും അതി ഗംഭീര പ്രകടനം. അഭിനയം ഇതിലും മികച്ചതാക്കാന്‍ സാധിക്കില്ല. അനിരുദ്ധ് എന്തൊരു മ്യൂസിക്കല്‍ സ്‌കോര്‍. നിങ്ങളാണ് ഏറ്റവും ബെസ്റ്റ്. എന്റെ പ്ലേലിസ്റ്റില്‍ ഈ പാട്ടുകള്‍ ഇനി ഒരുപാട് കാലത്തേക്ക് ഉണ്ടാകും. അവസാനം നമ്മുടെ ലെജന്റ് കമല്‍ഹാസന്‍. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് പറയാന്‍ ഞാന്‍ യോഗ്യനല്ല. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാന്‍ ആണെന്ന് മാത്രം പറയാന്‍ ആഗ്രഹിക്കുന്നു. ഇത് എന്റെ ഒരു അഭിമാന നിമിഷമായിരുന്നു. സാറിനും വിക്രം ടീമിനും എന്റെ അഭിനന്ദനങ്ങള്‍.

ജൂണ്‍ 3നാണ് വിക്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന റോളിലെത്തിയ ആക്ഷന്‍ എന്റര്‍ടെയിനറാണ് വിക്രം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ക്യാമറ.

ചെമ്പന്‍ വിനോദ് ജോസും ചിത്രത്തില്‍ പ്രധാന റോളിലത്തിയിരുന്നു. റോളക്സ് എന്ന കഥാപാത്രമായി സൂര്യയുടെ കാമിയോ വില്ലന്‍ റോളും സിനിമയെ ബോക്സ് ഓഫീസില്‍ തുണച്ചിരുന്നു. വിക്രം ടു, വിക്രം ത്രീ എന്നീ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം ജൂലൈ 8ന് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT