Film News

അഭിമാനത്തോടെ പ്രേക്ഷകരിലെത്തിക്കാവുന്ന സിനിമയെന്ന് നിവിന്‍, ടൈം ട്രാവലിനൊപ്പം ഫാന്റസിയും, നിവിന്‍ പോളി-ആസിഫലി കൂട്ടില്‍ 'മഹാവീര്യര്‍'

ഫാന്റസി മൂഡിലൊരു ചിത്രവുമായി എബ്രിഡ് ഷൈന്‍. നിവിന്‍ പോളിയും ആസിഫലിയും കേന്ദ്രകഥാപാത്രമാകുന്ന മഹാവീര്യര്‍ തിയറ്റര്‍ റിലീസായാണ് എത്തുക. പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ കഥക്ക് ചലച്ചിത്രരൂപം നല്‍കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'മഹാവീര്യര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. പോളി ജൂനിയര്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ പി.എസ് ഷംനാസ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. ഈ സിനിമയുടെ റഫറന്‍സ് സൂചിപ്പിച്ചപ്പോള്‍ തന്നെ എങ്ങനെയാണ് ഇത് മലയാളത്തില്‍ ഒരുക്കുക എന്നാണ് എബ്രിഡ് ഷൈനിനോട് ചോദിച്ചിരുന്നതെന്ന് ആസിഫലി. പരീക്ഷണ സിനിമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്രീറ്റ് ആയിരിക്കും മഹാവീര്യരെന്നും ആസിഫലി. നൂറ് ശതമാനം ഇഷ്ടത്തോടെ ചെയ്ത സിനിമയാണ് മഹാവീര്യരെന്നും ആസിഫലി.

അഭിമാനത്തോടെയും ധൈര്യത്തോടെയും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാനാകുന്ന സിനിമയാണ് മഹാവീര്യര്‍ എന്ന് നിവിന്‍ പോളി.

എബ്രിഡ് ഷൈന്‍ സിനിമയെക്കുറിച്ച്

ടൈം ട്രാവലും ഫാന്റസിയുമാണ് മഹാവീര്യറിന്റെ മൂഡ്. അതിനൊപ്പം വളരെ പ്രസക്തമായ ഒരു വിഷയവും സിനിമ പറഞ്ഞുവെക്കുന്നുണ്ട്.

രാജസ്ഥാനിലും ഉത്തരാഖണ്ഡിലും ഉള്‍പ്പെടെ ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. എറണാകുളത്ത് എം.മുകുന്ദനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍, നടന്‍ ആസിഫ് അലി, നായിക ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണയാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും 'മഹാവീര്യര്‍' എന്ന ചിത്രത്തില്‍ ഒന്നിക്കുന്നത്. തിരക്കഥ എബ്രിഡ് ഷൈന്‍ തന്നെയാണ് ഒരുക്കിട്ടുള്ളത്.

ലാല്‍, ലാലു അലക്‌സ്,സിദ്ധിഖ് വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍ കൃഷ്ണ പ്രസാദ്, , സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, മല്ലികാ സുകുമാരന്‍, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങി മറ്റു പ്രമുഖ താരങ്ങള്‍

ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-ഇഷാന്‍ ചാബ്ര, എഡിറ്റര്‍-മനോജ്, സൗണ്ട് ഡിസൈന്‍,ഫൈനല്‍ മിക്‌സിംഗ്-വിഷ്ണു ശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിയ്ക്കുന്നു.

ആര്‍ട്ട് ഡയറക്ടര്‍-അനീഷ് നാടോടി,മേക്കപ്പ്- ലിബിന്‍,കോസ്റ്റും- ചന്ദ്രകാന്ത് സോനാവെന്‍, മെല്‍വി. ജെ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്യാം ലാല്‍.കോവിഡ് മഹാമാരിയ്ക്കിടെ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് വലിയ ബഡ്ജറ്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എല്‍ ബി ശ്യാം ലാല്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT